ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം. എഫ്എ കപ്പ് ജേതാക്കളായ ചെല്‍സിയെയാണ് സിറ്റി പരാജയപ്പെടുത്തിയത്.
'സച്ചിനും കാംബ്ലിയും ചേര്‍ന്ന് തന്നെ ചെയ്തത്'; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
അര്‍ജന്റൈന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളുകളുടെ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളിന് സിറ്റി ചെല്‍സിയെ പരാജയപ്പെടുത്തുകയായിരുന്നു. മല്‍സരത്തില്‍ ആദ്യ ഗോളോട് കൂടി സിറ്റിയില്‍ അഗ്വേറോ 200 ഗോളുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കളിയുടെ 13, 58 മിനിറ്റുകളിലായിരുന്നു അഗ്വേറോയുടെ ഗോള്‍ നേട്ടം.