Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെ ക്രിക്കറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍!! കോച്ചിങ് സംഘത്തെ പുറത്താക്കി, ക്യാപ്റ്റനെ മാറ്റി

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു യോഗ്യത നേടാന്‍ ടീമിനു സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. ക്യാപ്റ്റന്‍ ഗ്രേയം ക്രെമറിനെ നീക്കിയ ക്രിക്കറ്റ് ബോര്‍ഡ് കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും പുറത്താക്കുകയും ചെയ്തു. ക്രെമറുടെ പകരക്കാരനായി ബ്രെന്‍ഡന്‍ ടെയ്‌ലര്‍ സിംബാബ്‌വെയുടെ പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

മുഖ്യകോച്ച് ഹീത്ത് സ്ട്രീക്കിനെ കൂടാതെ ബാറ്റിങ് കോച്ച് ലാന്‍സ് ക്ലൂസ്‌നര്‍, ബൗളിങ് കോച്ച് ഡഗ്ലസ് ഹോണ്ടോ, ഫീല്‍ഡിങ് കോച്ച് വാള്‍ട്ടര്‍ കവാഗുട്ട, ഫിറ്റ്‌നസ് കോച്ച് സീന്‍ ബെല്‍, ടീം അനാലിസ്റ്റ് സ്റ്റാന്‍ലി ചിയോസ, ദേശീയ എ ടീം കോച്ച് വെയ്ന്‍ ജെയിംസ്, അണ്ടര്‍ 19 കോച്ച് സ്റ്റീഫന്‍ മംഗോഗോ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്.

2

ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സ്ട്രീക്കിനു സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയായ ഫൈസല്‍ ഹസ്‌നൈനാണ് ഇമെയില്‍ അയച്ചിരിക്കുന്നത്. എന്നാല്‍ സ്ട്രീക്കും മറ്റു സ്റ്റാഫുമാരും സ്ഥാനമൊഴിയാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. തങ്ങളോട് വിശദീകരണം പോലും തേടാതെ തികച്ചും ഏകപക്ഷീയമായി കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും മാറ്റാനുള്ള സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ശരിയല്ലെന്ന് സ്ട്രീക്ക് വ്യക്തമാക്കി. 2020ല്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് സിംബാബ്‌വെയ്ക്കു യോഗ്യത നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, March 31, 2018, 11:50 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+