For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അര്‍ബുദത്തോട് പൊരുതി, 49ാം വയസില്‍ വിടവാങ്ങി ഹീത്ത് സ്ട്രീക്ക്, സിംബാബ്‌വെ ഹീറോ

ഇത്തവണ വ്യാജ വാര്‍ത്തയല്ല. അര്‍ബുദത്തോട് പൊരുതി 49ാം വയസില്‍ ഹീത്ത് സ്ട്രീക്ക് വിടപറഞ്ഞിരിക്കുകയാണ്. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസമായ സ്ട്രീക്ക് ഏറെ നാളുകളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കളിക്കാരനെന്ന നിലയില്‍ കുപ്പായം അഴിച്ചിട്ടും പരിശീലക റോളിലും അദ്ദേഹം ക്രിക്കറ്റിനോട് ചേര്‍ന്നുനിന്നു. കഴിഞ്ഞിടെ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

എന്നാല്‍ ഇപ്പോള്‍ ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ തന്നെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ആഗസ്റ്റ് 23നാണ് സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മുന്‍ സിംബാബ്‌വെ പേസര്‍ ഹെന്റി ഒലോങ്കയടക്കം ആദരാഞ്ജലി നേര്‍ന്ന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് ഒലോങ്ക തന്നെയാണ് തിരുത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്ട്രീക്ക് ലോകത്തോടെ വിട പറഞ്ഞിരിക്കുകയാണ്.

ഹീത്ത് സ്ട്രീക്കിന്റെ കരളിനാണ് അര്‍ബുദം ബാധിച്ചിരുന്നത്. ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച സിംബാബ്‌വെ താരങ്ങളിലൊരാളാണ്. സിംബാബ്‌വെക്കായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കളിക്കാരന്മാരിലൊരാളാണ് സ്ട്രീക്ക്. അര്‍ബുദത്തിന്റെ ചികിത്സ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരവെയാണ് അദ്ദേഹം വിടപറയുന്നത്.

49കാരനായ സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം ഹീത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സിംബാബ് വെക്കായി 65 ടെസ്റ്റ് കളിച്ച ഹീത്ത് 1990 റണ്‍സും 216 വിക്കറ്റും വീഴ്ത്തിയപ്പോള്‍ 189 ഏകദിനത്തില്‍ നിന്ന് 2943 റണ്‍സും 239 വിക്കറ്റുമാണ് സ്വന്തമാക്കിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ഗംഭീര റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം.

heath streak

175 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 5684 റണ്‍സും 499 വിക്കറ്റും 309 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4089 റണ്‍സും 385 വിക്കറ്റും 23 ടി20യില്‍ നിന്ന് 333 റണ്‍സും 24 വിക്കറ്റുമാണ് ഹീത്ത് നേടിയത്. സിംബാബ്വെയ്ക്ക് പകരം മറ്റൊരു ക്രിക്കറ്റ് ടീമിലായിരുന്ന ഹീത്ത് ഉണ്ടായിരുന്നതെങ്കില്‍ വലിയ നേട്ടങ്ങളിലേക്കും ബഹുമതികളിലേക്കുമെത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. സിംബാബ് വെക്കായി ടെസ്റ്റിലും ഏകദിനത്തിലും 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് ഹീത്ത്.

1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ ഹീത്ത് സ്ട്രീക്ക് ഇതിഹാസ താരങ്ങളോടൊപ്പം മത്സരിച്ചാണ് സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നത്. 2000ല്‍ സിംബാബ്വെയുടെ നായകസ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. 2001ല്‍ ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് സിംബാബ്വെക്ക് ആദ്യ എവേ ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകനാണ് ഹീത്ത് സ്ട്രീക്ക്. എന്നാല്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നായകനായി അധികനാള്‍ തുടരാന്‍ അദ്ദേഹത്തിനായില്ല.

2002ല്‍ സ്ട്രീക്ക് നായകസ്ഥാനം ഒഴിഞ്ഞു. പിന്നീട് വീണ്ടും നായകസ്ഥാനം ലഭിച്ചെങ്കിലും 2004ല്‍ വീണ്ടും നായകസ്ഥാനത്ത് നിന്ന് മാറി. 2005ല്‍ ഇന്ത്യക്കെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. വിരമിച്ച ശേഷം പരിശീലക കുപ്പായത്തിലേക്കും അദ്ദേഹമെത്തി. 2009ല്‍ സിംബാബ് വെയുടെ ബൗളിങ് പരിശീലകനായി. 2013ല്‍ ഈ സ്ഥാനം ഒഴിഞ്ഞു. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് പരിശീലകനായും പ്രവര്‍ത്തിച്ചു.

Story first published: Sunday, September 3, 2023, 13:07 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+