Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സാക്ക്... സഹീറിന്റെ വണ്ടര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം, വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യയുടെ ഇതിഹാസ പേസര്‍മാരുടെ നിരയിലാണ് സാക്കെന്ന് വിളിപ്പെരുള്ള സഹീര്‍ ഖാന്റെ സ്ഥാനം. ഉജ്ജ്വലമായ ബൗളിങ് ആക്ഷനിലൂടെ ക്രിക്കറ്റിലേക്കു ചുവടുവച്ച ശേഷം നിരവധി അവിസ്മരണീയ പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനായി മാറിയ താരം കൂടിയാണ് അദ്ദേഹം. റോഡ് സുരക്ഷാ ലോക സീരീസിലൂടെ വീണ്ടും മല്‍സരരംഗത്തേക്കു തിരിച്ചെത്തിയിരിക്കുകയാണ് സഹീര്‍.

വെറ്ററന്‍ താരങ്ങള്‍ അണിനിരന്ന ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്റ്‌സ് ടീമിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ശനിയാഴ്ച നടന്ന ഉദ്ഘാടന മല്‍സരത്തില്‍ സഹീറുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ തകര്‍ത്തുവിട്ടിരുന്നു. മല്‍സരത്തിലെ ഒരു സൂപ്പര്‍ ക്യാച്ചിലൂടെ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് സഹീര്‍.

ഡൈവിങ് ക്യാച്ച്

മല്‍സരത്തില്‍ സഹീര്‍ വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ടെടുത്ത ക്യാച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ സംസാരം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
റിക്കാര്‍ഡോ പവലിനെയാണ് (1) മുനാഫിന്റെ ബൗളിങില്‍ വണ്ടര്‍ ക്യാച്ചിലൂടെ സഹീര്‍ പുറത്താക്കിയത്.
കളിയുടെ 17ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച നിമിഷം. മുനാഫിന്റെ ബൗളിങില്‍ പവലിന്റെ മനോഹരമായ ഫ്‌ളിക്ക് ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ചാടിയുയര്‍ന്ന സഹീര്‍ വലതു കൈകൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കി താഴ്ന്നിറങ്ങുകയായിരുന്നു.

ബൗളിങിലും തിളങ്ങി

ഫീല്‍ഡിങില്‍ മാത്രമല്ല ബൗളിങിലും സഹീര്‍ മോശമാക്കിയില്ല. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടി
ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് സഹീറായിരുന്നു. 24 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സുമായി ആക്രമിച്ചു കളിച്ച ഡാരന്‍ ഗംഗയെ സഹീര്‍ ബൗള്‍ഡാക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ റിഡ്‌ലി ജേക്കബ്‌സായിരുന്നു സഹീറിന്റെ രണ്ടാമത്തെ ഇര. ജേക്കബ്‌സിനെയും സഹീര്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പവലിയനിലേക്കു മടക്കിയത്.

മികച്ച ജയം

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്റ്‌സ് ഏഴു വിക്കറ്റിനാണ് മറ്റൊരു ഇതിഹാസമായ ബ്രയാന്‍ ലാറയുടെ വിന്‍ഡീസ് ലെജന്റ്‌സിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് വീശിയ വിന്‍ഡീസ് ശിവനരെയ്ന്‍ ചന്ദര്‍പോളിന്റെ (61) ഇന്നിങ്‌സിന്റെ മികവില്‍ എട്ടു വിക്കറ്റിന് 150 റണ്‍സെടുത്തു.
മറുപടിയില്‍ 18.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. വീരേന്ദര്‍ സെവാഗിന്റെ (74*) ഫിഫ്റ്റിയും സച്ചിന്റെ (36) പിന്തുണയുമാണ് ഇന്ത്യക്കു അനായാസ ജയം നേടിക്കൊടുത്തത്.

റോഡ് സുരക്ഷാ ലോക സീരീസിലെ ഉദ്ഘാടന മല്‍സത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് താരം റിക്കാര്‍ഡോ പവലിനെ ഇന്ത്യന്‍ ലെജന്റ്‌സിന്റെ സഹീര്‍ ഖാന്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കുന്നു.

Story first published: Tuesday, March 10, 2020, 11:09 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+