ടി10 ലീഗ് വരുന്നു; ഇന്ത്യന്‍ സാന്നിധ്യമായി സഹീര്‍, ആര്‍പി, പ്രവീണ്‍, ബദ്രിനാഥ്... കേരളത്തിനും ടീം

മുംബൈ: ട്വന്റി20യെപ്പോലും നിഷ്പ്രഭമാക്കുന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പായ ടി10 ലീഗിന്റെ രണ്ടാം സീസണ്‍ നവംബറില്‍ ആരംഭിക്കും. ഐസിസിയുടെ അനുവാദത്തോടു കൂടി ലോകത്ത് നടക്കുന്ന ഏക ട10 ലീഗ് കൂടിയാണിത്.
ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി10 ലീഗില്‍ മാറ്റുരയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ മുന്‍ പേസര്‍മാര്‍ കളിക്കും
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസര്‍മാരായ സഹീര്‍ ഖാനും ആര്‍പി സിങുമെല്ലാം ടി10 ലീഗിന്റെ രണ്ടാം സീസണില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവരെ കൂടാതെ അടുത്തിടെ വിരമിച്ച മറ്റൊരു പേസറായ പ്രവീണ്‍ കുമാര്‍, മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥ്, റീതീന്ദര്‍സിങ് സോധി എന്നിവരടക്കം എട്ടു കളിക്കാര്‍ ടി10 ലീഗിന്റെ ഭാഗമാവും.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് സഹീര്‍ വിലയിരുത്തപ്പെടുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി 600ല്‍ കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

സെവാഗും അഫ്രീഡിയും ഐക്കണ്‍ താരങ്ങള്‍
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗും പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിയുമാണ് ടി10 ലീഗിന്റെ രണ്ടാം എഡിഷന്റെ ഐക്കണ്‍ താരങ്ങള്‍.
ഇവരെക്കൂടാതെ പാകിസ്താന്റെ മുന്‍ ഇതിഹാസ ബൗളറായ വസീം അക്രമിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ടാലന്റ് ഹണ്ടിന്റെ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
എട്ടു ടീമുകള്‍ പങ്കെടുക്കും
എട്ടു ടീമുകളാണ് ടി10 ലീഗ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ കിരീടമോഹവുമായി അങ്കത്തിനിറങ്ങുന്നത്. കേരളത്തിന്റെ സാന്നിധ്യമായി കേരള കിങ്‌സും ലീഗില്‍ മാറ്റുരയ്ക്കും. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് കേരള കിങ്‌സ്.
പഞ്ചാബ് ലെജന്‍ഡ്‌സ്, മറാത്ത അറേബ്യന്‍സ്, ബംഗാള്‍ ടൈഗേഴ്‌സ്, ദി കറാച്ചിയന്‍സ്, രാജ്പുത്ത്‌സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സ് ആന്റ് പഖ്തൂണ്‍സ് എന്നിവരാണ് മറ്റു ടീമുകള്‍. നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications