Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീര്‍ ഖാന്‍ സ്പിന്നെറിഞ്ഞു, ദ്രാവിഡിനും ലക്ഷ്മണിനും വിക്കറ്റ്!, ഈ മത്സരം ഓര്‍മയുണ്ടോ?

1

ക്രിക്കറ്റില്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ കൗതുകരമായി സംഭവിക്കാറുണ്ട്. ചിലപ്പോള്‍ ഏറ്റവും ദുര്‍ബലനായ ബൗളറാവും എതിര്‍ ടീമിന്റെ ബാറ്റിങ് നിരയെ തകര്‍ക്കുന്നത്. ചിലപ്പോള്‍ മധ്യനിരയിലെയോ വാലറ്റത്തെയോ ഏതെങ്കിലുമൊരു താരമാവും മത്സരഫലത്തെ ബാറ്റുകൊണ്ട് മാറ്റിമറിക്കുന്നത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങള്‍ക്കും ക്രിക്കറ്റ് മൈതാനങ്ങള്‍ സാക്ഷിയായിട്ടുണ്ട്.

സഹീര്‍ഖാനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇടം കൈയില്‍ പന്തുമായുള്ള ഉയര്‍ന്ന് ചാടിയുള്ള ബൗളിങ് ആക്ഷനാണ്. ഇന്ത്യന്‍ ആരാധകരുടെ മനസിനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ പേസറില്ലെന്ന് പറയാം. സഹീറിന്റെ പേസ് ബൗളിങ് ഒരു കാലത്ത് എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന സഹീറിന്റെ യോര്‍ക്കറുകളെ ഭയക്കാത്ത ബാറ്റ്‌സ്മാനില്ലെന്ന് തന്നെ പറയാം.

1

എന്നാല്‍ സഹീര്‍ ഖാന്‍ ഏതെങ്കിലും മത്സരത്തില്‍ സ്പിന്‍ എറിഞ്ഞതായി അറിയാമോ?. ഇല്ലെന്ന് പറയാന്‍ വരട്ടെ, അങ്ങനെ ഒരു സംഭവം ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. സഹീര്‍ ഖാന്‍ സ്പിന്‍ എറിയുകയും വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആ ടെസ്റ്റ് മത്സരത്തെക്കുറിച്ച് പല ആരാധകര്‍ക്കും അറിയില്ല. 2002ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റിലാണ് ഈ കൗതുകകരമായ കാര്യങ്ങളെല്ലാം നടന്നത്.

ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 513 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ 9 വിക്കറ്റിന് 629 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ 11 താരങ്ങളും പന്തെറിഞ്ഞുവെന്നതാണ് ഏറ്റവും കൗതുകം. സൂപ്പര്‍ പേസര്‍മാരായ ജവഗല്‍ ശ്രീനാഥിനും ആശിഷ് നെഹ്‌റക്കും വിക്കറ്റ് നേടാനായില്ല. സ്പിന്നും പേസും മാറി മാറി പരീക്ഷിച്ച സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

2

വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ഓരോ വിക്കറ്റ് വീതവും വസിം ജാഫര്‍ രണ്ട് വിക്കറ്റും ഈ മത്സരത്തില്‍ വീഴ്ത്തിയെന്നതാണ് ഏറ്റവും രസകരം. വിക്കറ്റ് കീപ്പര്‍ റിഡ്‌ലി ജേക്കബ്‌സിനെയാണ് ദ്രാവിഡ് പുറത്താക്കിയത്. 118 റണ്‍സാണ് അദ്ദേഹം മത്സരത്തില്‍ നേടിയത്. വസിം ജാഫര്‍ മാര്‍വിന്‍ ഡിലോനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ പെഡ്രോ കോളിന്‍സിനെയും മടക്കി. ആദം സാന്‍ഫോര്‍ഡിന്റെ വിക്കറ്റാണ് ലക്ഷ്മണ്‍ വീഴ്ത്തിയത്. ഈ മത്സരത്തില്‍ വിവിഎസ് ലക്ഷ്മണ്‍ സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

3

താടിയെല്ല് പൊട്ടിയിട്ടും അനില്‍ കുംബ്ലെ 20 മിനുട്ട് ബാറ്റ് ചെയ്തത് ഈ മത്സരത്തിലായിരുന്നു. രണ്ട് ടീമിന്റെയും ബാറ്റിങ് കരുത്ത് തെളിയിക്കപ്പെട്ട മത്സരം സമനിലയിലാണ് കലാശിച്ചത്. ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത നിരവധി കൗതുകകരമായ കാര്യങ്ങള്‍ സംഭവിച്ച മത്സരമാണിതെങ്കിലും പലര്‍ക്കും ഈ മത്സരം ഇന്ന് ഓര്‍മയിലില്ല.

Story first published: Monday, June 6, 2022, 15:38 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+