Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ്മയുടെ തമാശ അത്ര പിടിച്ചില്ല; ചാഹലിന്റെ കിടിലന്‍ മറുപടി

മുംബൈ: ഇന്ത്യയുടെ ലെഗ് ബ്രേക്ക് ബൗളറാണ് യുസ്‌വേന്ദ്ര ചാഹല്‍. ഗ്ലൂഗ്ലിയും സ്പിന്നും കലര്‍ത്തിയുള്ള പന്തുമായി എത്തുന്ന ചാഹലിന്റെ ബൗളിന്റെ ഗുണം പല ബാറ്റ്‌സ്മാന്‍മാരും അറിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വാക് പ്രയോഗത്തിലും താന്‍ പിന്നിലല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ യുവതാരം. എന്നാല്‍ ഇതിന്റെ ചൂടറിഞ്ഞതോ ഇന്ത്യന്‍ ടീമിലെ സഹതാരം രോഹിത് ശര്‍മ്മയും. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ഒരുങ്ങവെയാണ് രോഹിതിനെ ചാഹല്‍ കെട്ടുകെട്ടിച്ചത്.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ത്രില്ലര്‍ ഒപ്പത്തിനൊപ്പം... സമനിലയിലും 'സമനില' തെറ്റാതെ റയല്‍

കെജിഎ ഗോള്‍ഫ് കോഴ്‌സില്‍ നില്‍ക്കുന്ന ഒരു ചിത്രം ചാഹല്‍ ഷെയര്‍ ചെയ്തതോടെയാണ് കളിയാക്കാനായി രോഹിത് ശര്‍മ്മ കച്ചകെട്ടിയത്. ആരാധകര്‍ കമന്റ് ചെയ്യുകയും, ലൈക്ക് അടിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു രോഹിത് തമാശ പൊട്ടിച്ചത്. 'സ്റ്റിക്കിനൊപ്പം പറന്ന് പോയേക്കല്ലേ', എന്നായിരുന്നു മെലിഞ്ഞുണങ്ങിയ ചാഹലിനോട് സഹതാരത്തിന്റെ ഉപദേശം. ടീം ഇന്ത്യ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധരും ഇതില്‍ പങ്കുചേര്‍ന്നു.

chahlin

എന്നാല്‍ ചാഹലിന്റെ മറുപടി രോഹിതിനുള്ള ഒരു പണിയായിരുന്നു. \'ഇത് സ്റ്റിക്കായിരുന്നെങ്കില്‍ പറന്ന് പോകുമായിരുന്നു, പക്ഷെ ഇതിന്റെ പേര് ഗോള്‍ഫ് ക്ലബ് എന്നാണ് സഹോദരാ\', ഇതായിരുന്നു ചാഹലിന്റെ മറുപടി. ഗോള്‍ഫില്‍ രോഹിത് ശര്‍മ്മയ്ക്കുള്ള അഗാധ പാണ്ഡിത്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായതോടെ ഉരുളയ്ക്ക് ഉപ്പേരിയായുള്ള മറുപടിയില്‍ ചാഹല്‍ വിജയിച്ച് കയറി. ബൗളിംഗ് കൊണ്ട് മാത്രമല്ല ചെസിലും കഴിവ് തെളിയിച്ചിട്ടുള്ള ഈ മെലിഞ്ഞ ചെക്കനോട് കൂടുതല്‍ മുട്ടാന്‍ നില്‍ക്കേണ്ടെന്ന് രോഹിതിന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും.

Story first published: Thursday, January 11, 2018, 10:26 [IST]
Other articles published on Jan 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+