ഓസ്‌ട്രേലിയയ്‌ക്കെതിരെ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ച് യുസ്‌വേന്ദ്ര ചാഹല്‍; പുറത്തിരുത്തിയതിന് മറുപടി

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ടു ഏകദിന മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന കൈക്കുഴ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍ മൂന്നാം മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ഏറ്റവും മികച്ച ബൗളങ് പ്രകടനമെന്ന റെക്കോര്‍ഡ് അജിത് അഗാര്‍ക്കൊപ്പം പങ്കുവെക്കുകയാണ് ഇപ്പോള്‍ ചാഹല്‍.
സഞ്ജുവിന് സല്യൂട്ട്... ഇതാണ് ആത്മാര്‍ഥത, കേരള സൂപ്പര്‍ താരത്തെ പുകഴ്ത്തി ആരാധകര്‍
മെല്‍ബണ്‍ ഏകദിനത്തില്‍ 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. അഗാര്‍ക്കര്‍ ഇതേ വേദിയില്‍ 15 വര്‍ഷം മുന്‍പ് 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ആറാമത്തെ മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ചാഹലിന്റെ മികവില്‍ ഓസ്‌ട്രേലിയയെ 230 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചില്‍ ചാഹല്‍ ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചു.

ആദ്യ രണ്ടു മത്സരങ്ങളില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ കുല്‍ദീപ് യാദവിന് പകരമായാണ് ചാഹല്‍ ടീമിലെത്തിയത്. പുറത്തിരുത്തേണ്ട കളിക്കാരനല്ല താനെന്ന് പ്രകടനമികവുകൊണ്ട് താരം ഒരിക്കല്‍ക്കൂടി തെളിയിച്ചു. ചാഹലിനൊപ്പം ഇന്ത്യയുടെ പേസ് ബൗളര്‍മാരും നിലവാരമുള്ള പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരത്തിനിറങ്ങിയ വിജയ് ശങ്കറിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 6 ഓവറില്‍ 23 റണ്‍സ് മാത്രമാണ് വിട്ടുില്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications