Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് വന്നു, കണ്ടു, കീഴടക്കി!

ഷാര്‍ജ: ഷാര്‍ജ പഴയ ഷാര്‍ജയല്ലായിരിക്കും, പക്ഷേ യുവരാജ് പഴയ യുവരാജായി. സച്ചിന്റെ മണല്‍ക്കാറ്റ് ഇന്നിംഗ്‌സുകളുടെയും ബെറ്റിംഗിന്റെയും ഇന്ത്യാ- പാക് യുദ്ധങ്ങളുടെയും കഥ പറയാനുള്ള ഷാര്‍ജയിലെ പുതിയ ക്രിക്കറ്റ് വേദിയില്‍ ഇന്ത്യയുടെ യുവരാജാവ് ഫോമിലേക്ക് തിരിച്ചെത്തി.

വെറും 29 പന്തില്‍ നിന്നും 52 റണ്‍സുമായി യുവരാജ് ബാംഗ്ലൂര്‍ മുടക്കിയ 14 കോടിയോട് നീതിപുലര്‍ത്തുന്ന തുടക്കം നല്‍കി. അഞ്ച് കൂറ്റന്‍ സിക്‌സറുകളും നാല് ഫോറും അടങ്ങിയതായിരുന്നു മല്യയുടെ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയുള്ള യുവരാജിന്റെ കന്നി ഇന്നിംഗ്‌സ്. യുവരാജിന്റെയും കോലിയുടെയും മികവില്‍ ദില്ലി ഡെയര്‍ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന്റെ വിജയവും നേടി.

ലോകകപ്പ് ഫൈനല്‍ തോല്‍പിച്ചു എന്ന് പരാതി പറഞ്ഞവര്‍ക്കുള്ള ഉറച്ച മറുപടിയായിരുന്നു യുവരാജ് ഐ പി എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ നല്‍കിയത്.

യുവരാജാവ്

യുവരാജാവ്

ഒരു ഫൈനലോടെ തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള യുവരാജ് സ്‌റ്റൈല്‍ മറുപടിയാണ് ഷാര്‍ജ സ്റ്റേഡിയത്തില്‍ യുവരാജ് കാഴ്ചവെച്ചത്. മനോഹരമായ ഒരു മാച്ച് വിന്നിംഗ്‌സ് ഇന്നിംഗ്‌സോടെ യുവി ബാംഗ്ലൂരിന്റെ താരമായി.

കോലിക്കൊപ്പം

കോലിക്കൊപ്പം

14 കോടി മുടക്കിയാലും വേണ്ടില്ല, യുവരാജിനെ കിട്ടിയേ തീരൂ എന്ന് മല്യയോട് വാശി പിടിച്ചത് വിരാട് കോലിയാണ്. കോലിയുടെ ആഗ്രഹം മല്യ സാധിച്ചുകൊടുത്തു. കോലിക്കൊപ്പം മികച്ച ഒരു കൂട്ടുകെട്ടോടെ യുവരാജ് തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

വിരാട് കോലി

വിരാട് കോലി

സ്വാഭാവികത കുറവായിരുന്നെങ്കിലും മികച്ച ഇന്നിംഗ്‌സായിരുന്നു ക്യാപ്റ്റന്‍ കോലിയുടെത്. പതിവിന് വിപരീതമായി രണ്ട് ക്യാച്ചുകള്‍ കോലി നല്‍കി. രണ്ടും ദില്ലി ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു.

വിജയ് മല്യ

വിജയ് മല്യ

14 കോടി രൂപ മുടക്കിയാണ് മല്യ യുവരാജ് സിംഗിനെ ബാംഗ്ലൂര്‍ കൂടാരത്തിലെത്തിച്ചത്. സൂപ്പര്‍ കളിക്കാരുടെ കൂട്ടമായ ബാംഗ്ലൂര്‍ ഇത്തവണയെങ്കിലും മല്യയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

146 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിന് പാര്‍ഥിവ് പട്ടേല്‍ മികച്ച തുടക്കമാണ് നല്‍കിയത്.

ഡുമിനി ഷോ

ഡുമിനി ഷോ

67 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജെ പി ഡുമിനിയാണ് ഡെയര്‍ഡെവിള്‍സിന്റെ ടോപ് സ്‌കോറര്‍

ടെയ്‌ലര്‍ സ്ലോ

ടെയ്‌ലര്‍ സ്ലോ

കൂറ്റനടികളൊന്നുമില്ലാത്ത ഒരു സാദാ ഇന്നിംഗ്‌സായിരുന്നു റോസ് ടെയ്‌ലറിന്റേത്. ടെയ്‌ലര്‍ കൂടി ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ ദില്ലിക്ക് 170 വരെയെങ്കിലും എത്താമായിരുന്നു.

കാര്‍ത്തികിന്റെ 12 കോടി

കാര്‍ത്തികിന്റെ 12 കോടി

12 കോടി രൂപ മുടക്കി ഡെയര്‍ ഡെവിളിള്‍സ് വാങ്ങിയ ദിനേശ് കാര്‍തിക് പൂര്‍ണ പരാജയമായിരുന്നു. റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഭാവനാശൂന്യമായ ക്യാപ്റ്റന്‍സിയും ടീമിന് ബാധ്യതയായി.

കിട്ടിയോ

കിട്ടിയോ

ദില്ലിയുടെ റോസ് ടെയ്‌ലറെ റണ്ണൗട്ടാക്കാന്‍ പാര്‍ഥിവ് പട്ടേലിന്റെ ശ്രമം.

വിജയച്ചിരി

വിജയച്ചിരി

ആദ്യ മത്സരത്തിലെ വിജയത്തോടെ ഐ പി എല്‍ ഏഴാം സീസണ് മികച്ച തുടക്കം കുറിക്കാന്‍ ബാംഗ്ലൂരിന് സാധിച്ചു.

Story first published: Friday, April 18, 2014, 12:04 [IST]
Other articles published on Apr 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+