Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവാനിരുന്നത് ധോണിയല്ല, യുവരാജ്!! എന്തു കൊണ്ടായില്ല? ചൂണ്ടിക്കാട്ടി യോഗ്‌രാജ്

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയില്‍ തലപ്പത്ത് തന്നെ എംഎസ് ധോണിയുണ്ടാവും. അദ്ദേഹത്തിനു കീഴില്‍ ടീം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ തന്നെയാണ് ഇതിനു കാരണം. എന്നാല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിന് ധോണിയെക്കുറിച്ച് അത്ര നല്ല മതിപ്പല്ല ഉള്ളത്. പല തവണ ധോണിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

യുവിക്കു ധോണിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ധോണിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് യോഗ്‌രാജ്. സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല മറിച്ച് യുവരാജ് ആയിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ധോണിക്കെതിരേ പലരും പറഞ്ഞു

ധോണിക്കെതിരേ പലരും പറഞ്ഞു

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് എന്നിവരുടെയെല്ലാം കുറച്ചു മുമ്പുള്ള വീഡിയോകള്‍ താന്‍ കണ്ടിരുന്നു. ഇവരെല്ലാം ധോണിയെക്കുറിച്ച് നേരിട്ടോ, പരോക്ഷമായോ പലതും പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ടാണ് ഗാംഗുലിയെക്കുറിച്ച് അവരെല്ലാം നല്ലതു മാത്രം പറയുന്നത്? ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുമ്പോള്‍ ഇന്ത്യ റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു. യുവരാജ്, മുഹമ്മദ് കൈഫ്‌സ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഗാംഗുലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തതായും യോഗ്‌രാജ് വിശദമാക്കി.

ക്യാപ്റ്റനാവേണ്ടിയിരുന്നത് യുവരാജ്

ക്യാപ്റ്റനാവേണ്ടിയിരുന്നത് യുവരാജ്

ഗാംഗുലി നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, തന്റെ മകന്‍ യുവരാജ് ആയിരുന്നുവെന്ന് യോഗ്‌രാജ് പറയുന്നു.
വിധിയാണ് എല്ലാം മാറ്റി മറിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയെ യുവി നയിക്കുമായിരുന്നു. പക്ഷെ ധോണിക്കാണ് ക്യാ്പ്റ്റന്‍ പദവി ലഭിച്ചത്. ഗാംഗുലി വാര്‍ത്തെയടുത്ത വളരെ സെറ്റായ നല്ലൊരു ടീമിനെയും അന്നു ധോണിക്കു ലഭിച്ചതായും യോഗ്‌രാജ് വിശദമാക്കി.

പിന്നില്‍ നിന്നു കുത്തി

പിന്നില്‍ നിന്നു കുത്തി

യുവരാജിനു ഇനിയും കൂടുതല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കൡക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നു ചതിക്കുകയായിരുന്നുവെന്നും യോഗ്‌രാജ് തുറന്നടിച്ചു.
ധോണിയും കോലിയും മാത്രമല്ല വേറെയും പലരും യുവിയെ പിറകില്‍ നിന്നു കുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനു വളരെയേറെ സംഭാവനകള്‍ നല്‍കിയ മഹാന്‍മാരായ താരങ്ങള്‍ക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കേണ്ടതുണ്ട്. പക്ഷെ യുവരാജിന് അതു ലഭിച്ചില്ലെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു. 2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിക്കുന്നത്. ഒടുവില്‍ 2019 ജൂണ്‍ 10ന് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സെലക്ടറെ വിമര്‍ശിച്ചു

സെലക്ടറെ വിമര്‍ശിച്ചു

ഇന്ത്യയുടെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങിനെയും കടുത്ത ഭാഷയില്‍ യോഗ്‌രാജ് വിമര്‍ശിച്ചു. ഇത്രയും അനുഭവസമ്പത്തില്ലാത്ത ഒരാളെ സെലക്ടറായി ബിസിസിഐ നിയമിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവരാജ് സിങിനെ ഒഴിവാക്കണമെന്നാണ് പല മീറ്റിങുകളിലും ശരണ്‍ദീപ് സിങ് പറയാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് എബിസിഡി പോലുമറിയാത്ത ഇതുപോലെയുള്ളവരെ സെലക്ടര്‍മാരായി നിയമിക്കാന്‍ പാടില്ല. ഇങ്ങനെയുള്ളവരില്‍ നിന്നും പിന്നെയെന്ത് പ്രതീക്ഷിക്കാനാണ്? ആരെങ്കിലും പിന്നില്‍ നിന്നു കുത്തുമ്പോള്‍ അത് വളരെയധികം വേദനിപ്പിക്കും. യുവരാജ് മികച്ച പ്രകടനം നടത്തിയാല്‍ അതോടെ തങ്ങളുടെ ഭാവിയെന്താവുമെന്ന കാര്യത്തില്‍ അന്നു എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നതായും യോഗ്‌രാജ് പറഞ്ഞു.

റെയ്നക്കു നല്‍കിയ പിന്തുണ

റെയ്നക്കു നല്‍കിയ പിന്തുണ

ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ധോണി നായകനായിരിക്കെ നല്‍കിയ പിന്തുണയെക്കുറിച്ച് യുവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2011ലെ ലോകകപ്പില്‍ തന്നേക്കാള്‍ റെയ്‌നയ്ക്കായിരുന്നു ധോണി പ്രാധാന്യം നല്‍കിയതെന്നും യുവി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് സത്യമാണോയെന്ന ചോദ്യത്തിനു യോഗ്‌രാജ് പറഞ്ഞത് ഇതില്‍ എന്താണ് ഇത്ര പുതുമയെന്നായിരുന്നു. ഇക്കാര്യം തനിക്കും അറിയാമായിരുന്നു. എന്നാല്‍ എത്രത്തോളം ഇതില്‍ സത്യമുണ്ടെന്ന കാര്യത്തിലായിരുന്നു സംശയം. ഒരു ടീം മീറ്റിങില്‍ റെയ്‌നയുള്ളതിനാല്‍ യുവിയെ ഇന്ത്യക്കു വേണ്ടെന്നു ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ യുവി തന്നെ റെയ്‌നയ്ക്കു നല്‍കിയിരുന്ന പിന്തുണയെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുന്നു. മറ്റു പല താരങ്ങളില്‍ നിന്നും ഇക്കാര്യം നേരത്തേ താന്‍ കേട്ടിട്ടുണ്ടെന്നും യോഗ്‌രാജ് വിശദമാക്കി.

Story first published: Thursday, May 7, 2020, 9:44 [IST]
Other articles published on May 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+