For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവിയെ ലോകകപ്പ് ടീമിലെടുക്കരുതെന്ന് അവര്‍!! ധോണി പറഞ്ഞതെന്ത്? വെളിപ്പെടുത്തി കേസ്റ്റണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത് മാച്ച് വിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവാജ് സിങ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തെ വെല്ലാവുന്ന ഒരു മാച്ച് വിന്നര്‍ അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ബാറ്റും ബോളും കൊണ്ടും മാത്രമല്ല, ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും മല്‍സരഗതി മാറ്റാനുള്ള അസാധാരണ മിടക്കും യുവിക്കുണ്ടായിരുന്നു.

2011ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. എന്നാല്‍ ആ ടൂര്‍ണമെന്റില്‍ അദ്ദേഹം കളിച്ചില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നു ഒന്നു സംഭവിച്ചു നോക്കൂ.

യഥാര്‍ഥത്തില്‍ അതു തന്നെയായിരുന്നു നടക്കാനിരുന്നത്. യുവരാജില്ലാത്ത ഒരു ടീമിനെ ഇറക്കാനായിരുന്നു അന്നു സെലക്ടര്‍മാരുടെ പ്ലാന്നെന്നു വെളിപ്പെടുത്തിയിരുക്കുകയാണ് അന്നു ഇന്ത്യയെ ചാംപ്യന്മാരാക്കിയ കോച്ച് ഗാരി കേസ്റ്റണ്‍. റെഡിഫിനോടു സംസാരിക്കവെയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ കൂടിയായയ അദ്ദേഹം മനസ്സ് തുറന്നത്.

YUVRAJ SINGH

യുവി ഒഴിവാക്കപ്പെട്ടേനെ

2011ലെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ യുവരാജ് സിങിനെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യ കാണിച്ചില്ലെന്നും അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും തന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ സമ്മതിച്ചതെന്നും ഗാരി കേസ്റ്റണ്‍ വെളിപ്പെടുത്തി.

ദൈവത്തിനു നന്ദി. കാരണം അന്നു എന്തും സംഭവിക്കുമായിരുന്നു. യുവരാജ് സിങ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതൊരു ഐകകണ്‌ഠേനയുള്ള സെലക്ഷനായിരുന്നില്ല. 15 ഓളം കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായി വാദപ്രതിവാദം നടത്തേണ്ടി വന്നു.

ഞാനും എംഎസ് ധോണിയും ടീമില്‍ തീര്‍ച്ചയായും യുവരാജ് വേണമെന്നു ആഗ്രഹിച്ചവരാണ്. അദ്ദേഹം ടീമിലേക്കു കൊണ്ടുവരുന്ന അനുഭന സമ്പത്തായിരുന്നു കാരണം. പിന്നീട് ആ ലോകകപ്പ് എങ്ങനൊണ് അവസാനിച്ചതെന്നു നോക്കൂയെന്നും കേസ്റ്റണ്‍ പറഞ്ഞു.

2011ലെ ലോകകപ്പിനു തയ്യാറെടുക്കുന്നതിനായി അന്നത്തെ മെന്റല്‍ കണ്ടീഷനിങ് & സ്ട്രാറ്റെജിക് ലീഡര്‍ഷിപ്പ് കോ്ച്ചായ പാഡി അപ്റ്റണിനൊപ്പം യുവി പ്രവര്‍ത്തിരുന്നതായയും അദ്ദേഹം വെളിപ്പെടുത്തി.

എനിക്കു യുവരാജിനെ എല്ലായ്‌പ്പോഴും വളരെ ഇഷ്ടമാണ്. ആ തരത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ചില സമയങ്ങളില്‍ എന്നെ അദ്ദേഹം വളരെയധികം നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും എനിക്കു യുവിയെ ഇഷ്ടമായിരുന്നു. അദ്ദേഹം മിടുക്കനാണ്.

കളിക്കാനിറങ്ങുമ്പോഴെല്ലാം യുവി സ്‌കോര്‍ ചെയ്യണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കാരണം അദ്ദേഹം ബാറ്റ് ചെയ്യുന്നത് അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. പക്ഷെ യുവിക്കു ഒരു യാത്ര നടത്തേണ്ടി വന്നു, പാഡിക്കാണ് (പാഡി അപ്റ്റണ്‍) അതിന്റെ ക്രെഡിറ്റെന്നും കേസ്റ്റണ്‍ വിശദമാക്കി.

GARY KIRSTEN

2011ലെ ലോകപ്പിനായി യുവരാജ് സിങിനെ തയ്യാറാക്കുന്നതിനായി പാഡിക്കു ഒരുപാട് ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. മാത്രമല്ല, ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി യുവിക്കും ചില നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വയം എടുക്കേണ്ടി വന്നിട്ടുണ്ടെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

അത്യുജ്വലമായ കരിയറില്‍ 304 ഏകദിനങ്ങളില്‍ യുവി കളിച്ചിട്ടുണ്ട്. 36.55 ശരാശരിയില്‍ 8701 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. 14 സെഞ്ച്വറിയും 52 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അതേസമയം, 2011ല ലോകകപ്പില്‍ 90.50 ശരാശരിയില്‍ 86.19 സ്‌ട്രൈക്ക്‌റേറ്റില്‍ 363 റണ്‍സ് അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. ബൗളിങിലാവട്ടെ 15 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. 31 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ പിഴുതതാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Friday, July 18, 2025, 16:07 [IST]
Other articles published on Jul 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+