Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

4 പേര്‍ക്ക് പരിക്ക്, യുവരാജിന് ലോകകപ്പില്‍ അവസരം?

കഴിഞ്ഞ ലോകകപ്പിലെ ഹീറോ യുവരാജ് സിംഗിനെ 30 അംഗ സാധ്യതാ ടീമില്‍ എടുക്കാത്തതായിരുന്നു ആദ്യത്തെ അത്ഭുതം. തുടര്‍ച്ചയായി സെഞ്ചുറികള്‍ അടിച്ച യുവരാജിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്നായി പിന്നത്തെ വാര്‍ത്ത. എന്നാല്‍ ക്യാപ്റ്റന്‍ ധോണി എതിര്‍പ്പ് പറഞ്ഞതോടെ യുവി വീണ്ടും പുറത്തായി. പരിക്കാണെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന് യുവരാജ് മതിയായിരുന്നു.

എന്നാല്‍ കളി തുടങ്ങാന്‍ വെറും 10 ദിവസം മാത്രം ശേഷിക്കേ യുവരാജിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ വീണ്ടും പൂവണിയുകയാണ്. ജഡേജ അടക്കം നാല് പേരാണ് പരിക്ക് മൂലം കളിക്കാന്‍ പറ്റാത്ത സ്ഥിതിയിലുള്ളത്. ഇവര്‍ നാല് പേര്‍ക്കും ഫെബ്രുവരി 7 നാണ് ശാരീരിക ക്ഷമതാ പരീക്ഷ. ഇതില്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും. മടങ്ങുന്നവര്‍ക്ക് പകരക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് പോകും.

yuvraj

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഏഴിന് ഫിറ്റ്‌നസിന് വിധേയരാകുന്നത്. ഫാസ്റ്റ് ബൗളര്‍മാരായ മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ സ്റ്റാന്‍ഡ് ബൈ ഓസ്‌ട്രേലിയയില്‍ തുടരുന്നുണ്ട്. ഫാസ്റ്റ് ബൗളര്‍മാരാണ് പരിക്കേറ്റ് പുറത്ത് പോകുന്നതെങ്കില്‍ ഇവരാരെങ്കിലുമായിരിക്കും പകരക്കാരായി എത്തുക.

രോഹിത് ശര്‍മയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ ഓപ്പണര്‍ മുരളി വിജയ് ആയിരിക്കും ടീമിലെത്തുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ മിക്കവാറും യുവരാജ് സിംഗ് ടീമിലെത്തും. മുരളി വിജയിയെ 15 അംഗ ടീമിലെത്തിക്കാന്‍ ധോണി സെലക്ഷന്‍ സമയത്ത് ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സെലക്ടര്‍മാര്‍ ഇടപെട്ട് ശ്രമം പൊളിക്കുകയായിരുന്നത്രെ.

Story first published: Tuesday, February 3, 2015, 16:57 [IST]
Other articles published on Feb 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+