For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ടീമിനെ തരൂ, പുലിക്കുട്ടികളാക്കാം!! യുവിയുടെ അച്ഛന്‍ റെഡി, പിസിബി റിസ്‌കെടുക്കുമോ?

പാകിസ്താന്‍ ക്രിക്കറ്റ് ടീം അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. നിലവിലെ കിരീട ജേതാക്കളും ആതിഥേയരും കൂടിയായ അവര്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരിക്കുകയാണ്. ഇതിനേക്കാള്‍ വലിയൊരു നാണക്കേട് ഇനി പാക് പടയ്ക്കു നേരിടാനുമില്ല. ന്യൂസിലസാന്‍ഡ്, ഇന്ത്യ എന്നിവരോടേറ്റ തോല്‍വികളാണ് പാക് ടീമിനു പുറത്തേക്കു വഴി തുറന്നത്.

ടൂര്‍ണമെന്റിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാക് ക്രിക്കറ്റില്‍ വലിയ അഴിച്ചുപണികള്‍ സംഭവിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഖ്യ കോച്ച് സ്ഥാനത്തു നിന്നും മുന്‍ താരം കൂടിയായ ആക്വിബ് ജാവേദിനെ പുറത്താക്കുമെന്നതാണ്. ജാവേദിനു പകരം പാക് ക്രിക്കറ്റിനെ രക്ഷിക്കാന്‍ ആരു വരുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛനും മുന്‍ താരവുമായ യോഗ്‌രാജ് സിങ് ഈ റോളിലെത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. പാക് ടീമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഴയൊരു വീഡിയോയാണ് ഇതിനു കാരണം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് യോഗ്‌രാജ് പറഞ്ഞത് എന്തായിരുന്നുവെന്നു നോക്കാം.

YOGRAJ SINGH

പാക് ടീമിനെ സൂപ്പറാക്കും

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ തനിക്കു വിട്ടു നല്‍കിയാല്‍ അവരെ കിടിലന്‍ സംഘമായി താന്‍ മാറ്റിയെടുക്കുമെന്നാണ് യോഗ്‌രാജ് സിങ് തുറന്നു പറഞ്ഞത്. പാകിസ്താന്‍ ടീമിന്റെ മുഖ്യ കോച്ചായി മാറാന്‍ എനിക്കു സാധിക്കുമോയെന്നറിയില്ല. ചിലപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) വിളിച്ചു നോക്കിയാലോയെന്നു പോലും ഞാന്‍ ആലോചിക്കാറുണ്ട്. നിങ്ങള്‍ക്കു കോച്ചില്ലെങ്കില്‍ ഈ ടീമിനെ എനിക്കു നല്‍കുമോയെന്നായിരിക്കും ഞാന്‍ ആവശ്യപ്പെടുക.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

പാകിസ്താന്‍ ടീമിനെ എനിക്കു ഒരു വര്‍ഷത്തേക്കു വിട്ടുനല്‍കൂ. ഞാന്‍ അവരെ കടുവകളാക്കി മാറ്റും. രണ്ടു സഹോദരന്‍മാരായ ഇന്ത്യയെയും പാകിസ്താനെയും ഒരിക്കലും കണ്ടുമുട്ടാനാവാത്ത തരത്തിലേക്കു നിങ്ങള്‍ കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ഇതു രണ്ടും ഒരേ നാടാണെന്നു താന്‍ കരുതുന്നതായും ന്യൂസ് 18 സ്‌പോര്‍ട്‌സ് നെക്‌സ്റ്റിനു മുമ്പ് നല്‍കിയ അഭിമുഖത്തില്‍ യോഗ്‌രാജ് വ്യക്തമാക്കിയിരുന്നു.

PAKISTAN

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ടീമുകളെ പരിശീലിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിരക്കേറിയ കോച്ചാണ് അദ്ദേഹം. പല വമ്പന്‍ താരങ്ങളെയും കരിയറിന്റെ തുടക്കകാലത്തു പരിശീലിപ്പിച്ചത് യോഗ്‌രാജാണ്. ക്രിക്കറ്റിനോടു തുടക്കകാലത്തു ഒട്ടും താല്‍പ്പര്യം കാണിക്കാതിരുന്ന മകനായ യുവരാജിനെ ഈ ഗെയിമിലെ സൂപ്പര്‍ താരമാക്കി മാറ്റിയെടുത്തതും അദ്ദേഹം തന്നെ.

അടുത്തിടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുനും യോഗ്‌രാജ് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ഇതു താരത്തെ സഹായിക്കുകയും ചെയ്തിരുന്നു.

രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ ഗോവയ്ക്കായി കളിക്കാനിറങ്ങിയപ്പോള്‍ സെഞ്ച്വറിയുമായാണ് അര്‍ജുന്‍ കസറിയത്. ബാറ്റിങിലും ബൗളിങിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, February 25, 2025, 14:43 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+