Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ലോകകപ്പ് നേടി, പക്ഷെ വിരമിക്കല്‍ മത്സരം ലഭിച്ചില്ല! നാല് സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടങ്ങളിലും ടീമിനെ അടയാളപ്പെടുത്തുന്ന സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരെല്ലാം ഓരോ കാലഘട്ടങ്ങളിലായി ഇന്ത്യയുടെ മുഖമായി മാറിയവരാണ്. ഈ സ്ഥാനത്തേക്ക് അടുത്തതായി ശുബ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും ശക്തമായതിനാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കുറയില്ല.

മൂന്ന് ടീമുകളെ ഒരുമിച്ച് കളത്തിലിറക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമിനുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യ. രണ്ട് ഏകദിന ലോകകപ്പ് കിരീടവും ഒരു ടി20 ലോകകപ്പുമടക്കം ഇന്ത്യ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ കൈകാര്യം ചെയ്യുന്നതിനെതിരേ പലപ്പോഴും വിമര്‍ശനം നേരിട്ടിട്ടുണ്ട്. പ്രധാനമായും ഇന്ത്യക്കായി വലിയ പ്രകടനം നടത്തിയ പലര്‍ക്കും വിരമിക്കല്‍ മത്സരം ഇന്ത്യ നല്‍കിയിട്ടില്ല.

കാരണങ്ങള്‍ പലതാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം വിടപറയല്‍ മത്സരം അര്‍ഹിച്ചിരുന്നവരും ദൗര്‍ഭാഗ്യവശാല്‍ ഇത് ലഭിക്കാതെ പോവുകയും ചെയ്ത ചിലരുണ്ട്. 2011ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും വലിയ കരിയര്‍ അവകാശപ്പെടാന്‍ സാധിക്കുമായിരുന്നിട്ടും വിരമിക്കല്‍ മത്സരം ലഭിക്കാതെ തഴയപ്പെട്ട നാല് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം യുവരാജ് സിങ്ങാണ്. എംഎസ് ധോണിയുടെ കീഴില്‍ 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് യുവരാജാണ്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനം രണ്ട് ടൂര്‍ണമെന്റിലും ഇന്ത്യക്ക് നിര്‍ണ്ണായകമായി. 2011ലെ ഏകദിന ലോകകപ്പിലെ താരമായത് യുവരാജായിരുന്നു. ടെസ്റ്റില്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

virender sehwag

എന്നാല്‍ പരിമിത ഓവറില്‍ യുവി ഹീറോ തന്നെയായിരുന്നു. വലിയൊരു യാത്രയയപ്പ് അര്‍ഹിച്ച താരമാണ് യുവരാജ്. എന്നാല്‍ ഇതിന് ഭാഗ്യമുണ്ടായില്ല. കരിയറിന്റെ അവസാന സമയത്ത് അര്‍ബുദം അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ യുവരാജ് നിര്‍ബന്ധിതനായിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും അര്‍ഹിച്ച വിടവാങ്ങല്‍ മത്സരം ലഭിക്കാതെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ജഴ്‌സി അഴിക്കേണ്ടി വന്നത്.

രണ്ടാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗ് ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സെവാഗ് ഉള്‍പ്പെട്ടിരുന്നു. മികച്ച റെക്കോഡുകളോടെ കരിയര്‍ അവസാനിപ്പിച്ച താരമാണ് സെവാഗ്.

എന്നാല്‍ വിരമിക്കല്‍ മത്സരം ലഭിച്ചില്ല. 2015 ഒക്ടോബറിലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിട പറയല്‍ മത്സരം ലഭിക്കാത്തതിന്റെ അതൃപ്തി പരസ്യമായി സെവാഗ് പറഞ്ഞിട്ടുമുണ്ട്. ഗൗതം ഗംഭീറാണ് മൂന്നാമത്തെ താരം. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ഗംഭീര്‍ 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. രണ്ട് ടൂര്‍ണമെന്റിന്റെയും ഫൈനലില്‍ അര്‍ധ സെഞ്ച്വറികളോടെ തിളങ്ങാനും ഗംഭീറിനായി.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച ഗംഭീര്‍ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു. വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നുവെങ്കിലും ഗംഭീറിനും അത് ലഭിച്ചില്ല. 2018ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്. നാലാമത്തെ താരം സഹീര്‍ ഖാനാണ്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ പന്തുകൊണ്ട് വലിയ സംഭാവന ചെയ്ത താരമാണ് സഹീര്‍ ഖാന്‍. എന്നാല്‍ വിരമിക്കല്‍ മത്സരം ലഭിക്കാതെ അദ്ദേഹത്തിനും പടിയിറങ്ങേണ്ടി വന്നു.

Story first published: Wednesday, July 5, 2023, 15:44 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+