For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ചവരുടെ 'ഐപിഎല്‍' വന്നാല്‍ ആര്‍ക്കാവും ഡിമാന്റ്? സാധ്യത ഇവര്‍ക്ക്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ മുന്‍ താരങ്ങള്‍ക്കായി ഐപിഎല്‍ മാതൃകയില്‍ ഫ്രാഞ്ചൈസി ലീഗ് തുടങ്ങിയാല്‍ എങ്ങനെയിരിക്കും? ബിസിസിഐയുടെ തലവര തന്നെ മാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. ലോകകപ്പിനെ പോലും കടത്തിവെട്ടുന്ന തരത്തിലേക്കു ടൂര്‍ണമെന്റ് ഇപ്പോള്‍ വളര്‍ന്നുകഴിഞ്ഞു.

വിരമിച്ചവര്‍ക്കു മാത്രമായി ഒരു ലീഗ് തുടങ്ങണമെന്ന അഭ്യര്‍ഥനയുമായി ചില മുന്‍ താരങ്ങള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇപ്പോള്‍ ഇത്തരമൊരു ടൂര്‍ണമെന്റിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വൈകാതെ തന്നെ വിരമിച്ചവര്‍ക്കു വേണ്ടി മാത്രമായി ഒരു ഫ്രാഞ്ചൈസി ലീഗ് ബിസിസിഐ ആരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

കാരണം ലോക ക്രിക്കറ്റിലെ പല മുന്‍ ഇതിഹാസങ്ങള്‍ക്കും ഇപ്പോഴും വലിയ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്‍ മാതൃകയില്‍ വിരമിച്ചവര്‍ക്കു വേണ്ടി ഒരു ഫ്രാഞ്ചൈസി ലീഗ് ബിസിസിഐ ആരംഭിക്കുകയാണെങ്കില്‍ ലേലത്തില്‍ ഏറ്റവുമധികം വില ലഭിക്കാനിടയുള്ള ഇന്ത്യന്‍ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

VIRENDER SEHWAG

വീരേന്ദര്‍ സെവാഗ്

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരിക്കും ഈ ലിസ്റ്റിലെ ഒരാള്‍. ടി20യെയും ടെസ്റ്റിനെയും ഒരേ രീതിയില്‍ സമീപിച്ച ലോകത്തിലെ തന്നെ അപൂര്‍വ്വം താരങ്ങളിലൊരാളാണ് അദ്ദേഹം. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വീരു 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗവുമായിരുന്നു.

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കൊപ്പവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചതിനു ശേഷം ലെജന്റ്‌സ് ലീഗ്, റോഡ് സേഫ്റ്റ് ലോക സീരീസ് ടുര്‍ണമെന്റുകളില്‍ വീരു കളിക്കുകയും ചെയ്തിരുന്നു. ആരാധകര്‍ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

റോബിന്‍ ഉത്തപ്പ

വീരേന്ദര്‍ സെവാഗിന്റെ അതേ അഗ്രസീസ് ശൈലി പിന്തുടര്‍ന്നു ദേശീയ ടീമിലേക്കു വരികയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള മറ്റൊരു വെടിക്കെട്ട് ബാറ്ററാണ് റോബിന്‍ ഉത്തപ്പ. വീരുവിനെപ്പോലെ തന്നെ അസാധാരണമായ പ്രഹരശേഷി കൊണ്ടാണ് ഉത്തപ്പ ശ്രദ്ധിക്കപ്പെട്ടത്.

കരിയറിന്റെ തുടക്ക കാലങ്ങളില്‍ സെവാഗിന്റെ പിന്‍ഗാമിയെന്നു പോലും അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നു. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് ഉത്തപ്പയുടേത്. ഒരു സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

യൂസുഫ് പഠാന്‍

ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ യൂസുഫ് പഠാനാണ് ലിസ്റ്റിലെ മൂന്നാമന്‍. മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ സഹോദരനെന്ന നിലയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ചില മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.

അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ യൂസുഫിന്റെ ബാറ്റിങ് മികവ് ലോകം കണ്ടത് ഐപില്ലിലൂടെയായിരുന്നു. വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ബാറ്റര്‍ മാത്രമല്ല വിക്കറ്റുകളെടുക്കുന്ന പാര്‍ട്ട് ടൈം ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം.

YUVRAJ SINGH

യുവരാജ് സിങ്

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വൈറ്റ് ബോളിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടു ലോകകപ്പ് നേട്ടങ്ങളില്‍ ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായിട്ടുള്ള യുവി 2011ലെ ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു.

ഗംഭീര ബാറ്റര്‍ മാത്രമായിരുന്നില്ല, വിക്കറ്റെടുക്കുന്ന ബൗളറും കിടിലന്‍ ഫീല്‍ഡറും കൂടിയായിരുന്നു യുവി. അതിനാല്‍ വിരമിച്ചവരുടെ ലീഗില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റുണ്ടാവുമെന്നതില്‍ സംശയമില്ല.

ഇര്‍ഫാന്‍ പഠാന്‍

മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാനിടയുള്ള അഞ്ചാമത്തെ താരം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് അദ്ദേഹം. ബൗളിങില്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ബാറ്റിങില്‍ മുന്‍നിരയില്‍ കളിക്കാനുള്ള കഴിവും ഇര്‍ഫാനുണ്ട്. ഇന്ത്യന്‍ ടീമില്‍ വളരെ പെട്ടെന്നു സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും ഇതു തന്നെയാണ്.

Story first published: Tuesday, August 20, 2024, 15:05 [IST]
Other articles published on Aug 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+