അണ്ടര്‍ 19 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ താരങ്ങളുണ്ടോ ? അഞ്ച് പേരിതാ, രണ്ട് ഇന്ത്യക്കാര്‍

ലോകകപ്പ് കിരീടം നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെയും സംബന്ധിച്ച് വലിയൊരു സ്വപ്‌നമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മൂന്ന് ലോകകപ്പുകള്‍ ഇതുവരെ സ്വന്തമാക്കാനായിട്ടുണ്ട്. 1983ല്‍ കപില്‍ ദേവാണ് ആദ്യമായി ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്തത് 2007ല്‍ എംഎസ് ധോണി ടി20 ലോകകപ്പും 2011ല്‍ ധോണി തന്നെ ഏകദിന ലോകകപ്പും ഇന്ത്യ നേടിക്കൊടുത്തു. ഓസ്‌ട്രേലിയ, പാകിസ്താന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയവരെല്ലാം ഇതിനോടകം ലോകകപ്പ് നേടിയ ടീമുകളാണ്. എന്നാല്‍ ഇതുവരെ ലോകകപ്പ് നേടാനാവാത്ത ടീമുകളും ഏറെയാണ്.
ഇന്നത്തെ പല താരങ്ങളെയും പരിഗണിച്ചാല്‍ മിക്കവരും അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്നുവന്നവരാണ്. രാജ്യത്തിനായി കളിച്ച് മികവ് കാട്ടി സീനിയര്‍ ടീമിലേക്ക് ഉയര്‍ന്നവരാണ് പല സൂപ്പര്‍ താരങ്ങളും. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പും ഏകദിന ലോകകപ്പും നേടാന്‍ ഭാഗ്യം ലഭിച്ച ആരെങ്കിലുമുണ്ടോ ? അഞ്ച് താരങ്ങളാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആരൊക്കെയാണെന്നറിയാം.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറുമായിരുന്ന യുവരാജ് സിങ് ഈ പട്ടികയിലെ ഒരാളാണ്. അണ്ടര്‍ 19 ലോകകപ്പും ഏകദിന, ടി20 ലോകകപ്പും നേടിയിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് യുവരാജെന്ന് പറയാം. 2000ലെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ യുവരാജും ഉണ്ടായിരുന്നു. 2007ല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം ടി20 ലോകകപ്പ് നേടിയ യുവി 2011ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിന് പിന്നിലും നന്നായി അധ്വാനിച്ച താരങ്ങളിലൊരാളാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും യുവി സിക്‌സര്‍ പറത്തിയിട്ടുണ്ട്.

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും ഈ നേട്ടം സ്വന്തമാക്കിയ താരമാണ്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ നായകനെന്ന നിലയിലാണ് കോലി പേരെടുത്തത്. അവിടെ നിന്ന് തുടങ്ങിയ കുതിപ്പാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന നേട്ടത്തിലേക്ക് കോലിയെ എത്തിച്ചത്. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ വിരാട് കോലിയും ടീമിന്റെ ഭാഗമായിരുന്നു. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം തന്നെ കോലി നടത്തിയിട്ടുമുണ്ട്. 2022ല്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും കോലി ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.

സേവ്യര്‍ ദോഹര്‍ത്തി
ഓസീസ് താരം സേവ്യര്‍ ദോഹര്‍ത്തിയും ഈ നേട്ടത്തിലേക്കെത്തിയ താരമാണ്. 2002ല്‍ ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ദോഹര്‍ത്തിയും ടീമിന്റെ ഭാഗമായിരുന്നു. 2015ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ ദോഹര്‍ത്തിയുണ്ടായിരുന്നു. 2002ലെ അണ്ടര്‍ 19 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ദോഹര്‍ത്തിയായിരുന്നു തലപ്പത്ത്. ഏഴ് മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. എന്നാല്‍ സീനിയര്‍ ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ദോഹര്‍ത്തിക്കായില്ല.

മിച്ചല്‍ മാര്‍ഷ്
ഓസ്‌ട്രേലിയയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ഈ നേട്ടം സ്വന്തമാക്കിയ താരമാണ്. 2010ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ മിച്ചല്‍ മാര്‍ഷുണ്ടായിരുന്നു. ടീമിന്റെ നായകനായിരുന്നു മിച്ചല്‍ എന്നതാണ് എടുത്തു പറയേണ്ടത്. 2015ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മിച്ചല്‍ മാര്‍ഷുണ്ടായിരുന്നു. 2021ലെ ടി20 ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ നിര്‍ണ്ണായക പ്രകടനത്തോടെ മിച്ചല്‍ മാര്‍ഷ് ഉണ്ടായിരുന്നു. നിലവില്‍ ഓസീസ് ടീമിലെ സജീവ താരമാണ് അദ്ദേഹം.

ജോഷ് ഹെയ്‌സല്‍വുഡ്
ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2010ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്ന ഹെയ്‌സല്‍വുഡ് 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് സീനിയര്‍ ടീമിലും ഉണ്ടായിരുന്നു. ഇന്നും ടീമിന്റെ നിര്‍ണ്ണായക പേസറായി ഹെയ്‌സല്‍വുഡുണ്ട്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും ഹെയ്‌സല്‍വുഡ് ഓസീസ് ടീമില്‍ ഉള്‍പ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications