Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ- യോ ടെസ്റ്റ് പൊട്ടി, ഇവര്‍ ടീം ഇന്ത്യക്കു പുറത്ത്! ലിസ്റ്റ് കണ്ട് ഞെട്ടരുത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഫോം പോലെ തന്നെ ഇപ്പോള്‍ ഏറെ നിര്‍ണായകമായിരിക്കുകയാണ് ഫിറ്റ്‌നസ് നിലവാരം അളക്കുന്ന യോ- യോ ടെസ്റ്റ്. എത്ര വമ്പന്‍ കളിക്കാരനാണെങ്കിലും ദേശീയ ടീമിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ യോ- യോ ടെസ്റ്റില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. യോ- യോ ടെസ്റ്റില്‍ വിജയിക്കാന്‍ ഒരു നിശ്ചിത സ്‌കോര്‍ മാദണ്ഡമായി ബിസിസിഐ തീരുമാനിച്ചുണ്ട്. അതിനു മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കില്‍ മാത്രമേ ഒരു താരം ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടതുള്ളൂ.

പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്കും പരമ്പരകള്‍ക്കു മുമ്പെല്ലാം ഇന്ത്യന്‍ താരങ്ങള്‍ യോ- യോ ടെസ്റ്റിനു വിധേയരാവാറുണ്ട്. ഇതിലെ സ്‌കോര്‍ കൂടി പരിഗണിച്ചാണ് ആരൊക്കെ ടീമില്‍ വേണമെന്നതു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കാറുള്ളത്. വിരാട് കോലി നായകസ്ഥാനത്തേക്കു വന്നതിനു ശേഷമാണ് ടീമില്‍ ഫിറ്റ്‌നസിനു ഇത്രയുമധികം പ്രാധാന്യം കൈവരുന്നത്. യോ- യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനു പിന്നിലും അദ്ദേഹത്തിന്റെ ഇടപെടല്‍ തന്നെയാണ്.

YUVRAJ SINGH

യോ- യോ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില പ്രമുഖ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ചില സര്‍പ്രൈസ് കളിക്കാര്‍ ഈ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തമിഴ്‌നാട്ടുകാരനായ ഇടംകൈയന്‍ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് യോ-യോ ടെസ്റ്റില്‍ തോറ്റവരുടെ ലിസ്റ്റിലെ ഒരാള്‍.

2017ല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് യോ-യോ ടെസ്റ്റില്‍ സുന്ദര്‍ പരാജയപ്പെടുന്നത്. ഇതേ തുടര്‍ന്നു താരം ടീമിലേക്കു പരിഗണിക്കപ്പെട്ടതുമില്ല. പക്ഷെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഠിനാധ്വാനം നടത്തിയ വാഷിങ്ടണ്‍ വൈകാതെ യോ- യോ ടെസ്റ്റില്‍ ജയിക്കുകയും ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയും ചെയ്തു.

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് യോ- യോ ടെസ്റ്റില്‍ പരാജയം രുചിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം. സെലക്ഷന്‍ കമ്മിറ്റി ടീം പ്രഖ്യാപിച്ചപ്പോള്‍ ഷമി ആദ്യം സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. പക്ഷെ യോ- യോ ടെസ്റ്റില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിനു പിഴച്ചു.

ഇതില്‍ തോല്‍വിയേറ്റു വാങ്ങിയതോടെ അവസാന നിമിഷം ഷമിക്കു ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. പകരം മറ്റൊരു ഫാസ്റ്റ് ബൗളറായ നവദീപ് സെയ്‌നി ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം വീണ്ടും യോ- യോ ടെസ്റ്റിനു വിധേയനായ ഷമി ഇതില്‍ വിജയിക്കുകയും ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

മുന്‍ ഇതിഹാസം ഓള്‍റൗണ്ടറും ഒരു സമയത്തു ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിറ്റ്‌നസ് നിലവാരമുള്ള താരങ്ങളിലൊരാളുമായിരുന്ന യുവരാജ് സിങും ഈ ലിസ്റ്റിലുണ്ടെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. 2017ല്‍ ശ്രീലങ്കയുമായുള്ള പരമ്പരയിലാണ് തികച്ചും അപ്രതീക്ഷിതമായി യുവി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

ഇതിനു കാരണമെന്താണെന്നു അന്നു പുറത്തു വിട്ടിരുന്നില്ല. പിന്നീടാണ് യോ- യോ ടെസ്റ്റില്‍ യുവരാജ് പരാജയപ്പെട്ടതായും ഇതാണ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നിലെന്നും വ്യക്തമാവുകയായിരുന്നു. ഇതിനു ശേഷം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിച്ച അദ്ദേഹം യോ-യോ കടമ്പ കടക്കുകയും ടീമില്‍ തിരിച്ചെത്തുകയുമായിരുന്നു.

SANJU SAMSON

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഒരിക്കല്‍ യോ- യോ ടെസ്റ്റില്‍ പരാജയമേറ്റുവാങ്ങിയതു കാരണം ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ടിട്ടുണ്ട്. 2018ലായിരുന്നു ഇത്. അന്നു ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയിരുന്നു. ഇന്ത്യന്‍ സംഘത്തിലേക്കു സഞ്ജുവും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷെ ഇംഗ്ലണ്ടിലേക്കു തിരിക്കും മുമ്പ് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ അദ്ദേഹം തോല്‍ക്കുകയായിരുന്നു.

ഇതേ തുടര്‍ന്നു സഞ്ജുവിനെ ടീമില്‍ നിന്നും തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പകരം ഇഷാന്‍ കിഷനെ ടീമിലെടുക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അടുത്ത യോ-യോ ടെസ്റ്റില്‍ വിജയിച്ചതോടെ ഇന്ത്യന്‍ എ ടീമിലേക്കു സഞ്ജു തിരിച്ചു വിളിക്കപ്പെട്ടു. കൂടാതെ ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചിരുന്നു.

മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവാണ് യോ- യോ ടെസ്റ്റില്‍ തോറ്റതു കാരണം ചീട്ട് കീറിയ മറ്റൊരു ഇന്ത്യന്‍ താരം. 2018ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ സിങ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ റായുഡുവിനു ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിയെത്തിയിരുന്നു.

പക്ഷെ യോ- യോ ടെസ്റ്റ് അദ്ദേത്തിനു വില്ലനായി. ഇതില്‍ പരാജയപ്പെട്ടതോടെ റായുഡുവിനെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റി സുരേഷ് റെയ്‌നയെ ടീമിലെടുക്കുകയായിരുന്നു. വൈകാതെ യോ- യോ ടെസ്റ്റില്‍ ജയിച്ച റായുഡു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും 2018ലെ ഏഷ്യാ കപ്പില്‍ കളിക്കുകയും ചെയ്തു.

Story first published: Thursday, February 8, 2024, 7:09 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+