For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പറില്‍ കളിക്കാന്‍ ഭയന്നില്ല, ഇവര്‍ ഇന്ത്യക്കായി കസറി! ആരൊക്കെയെന്ന് അറിയാമോ?

ഏകദിന ലോകകപ്പിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകം. വിശ്വകിരീടമെന്ന വലിയ മോഹത്തോടെ ടീമുകള്‍ പോരിനൊരുങ്ങുകയാണ്. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെയാണ്. എന്നാല്‍ കിരീട നേട്ടം ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നതാണ് വസ്തുത. ഇന്ത്യക്ക് മുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ഇതിനെല്ലാം ഉത്തരം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഇന്ത്യയെ ഏറ്റവും കുഴപ്പിക്കുന്ന പ്രശ്‌നങ്ങളിലൊന്ന് നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്നതാണ്. യുവരാജ് സിങ് വിരമിച്ച ശേഷം ഇതുവരെ വിശ്വസ്തനായ നാലാം നമ്പര്‍ താരത്തെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. നാലാം നമ്പര്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മുന്നില്‍ വെല്ലുവിളിയായി തുടരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നാലാം നമ്പറില്‍ കളിച്ച് മികവുകാട്ടുകയെന്നത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണെന്ന് പറയാം.

എന്നാല്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ ചില താരങ്ങളെ ചരിത്രത്തില്‍ കാണാനാവും. ഇന്ന് ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന നാലാം നമ്പറില്‍ തിളങ്ങി ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ചവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇതിലൊരാള്‍. നാലാം നമ്പറില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് അസ്ഹറുദ്ദീന്‍. ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരം അസ്ഹറുദ്ദീനാണ്.

137 മത്സരത്തില്‍ നിന്ന് 4605 റണ്‍സാണ് നാലാം നമ്പറില്‍ അദ്ദേഹം നേടിയത്. 40ന് മുകളില്‍ ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മൂന്ന് സെഞ്ച്വറിയും 33 ഫിഫ്റ്റിയും അദ്ദേഹം നേടി. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് നേരത്തെ കളം വിടേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഇതിഹാസങ്ങളിലൊരാളായി മാറാന്‍ കഴിവുള്ള താരമായിരുന്നു അസ്ഹറുദ്ദീന്‍. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനത് സാധിക്കാതെ പോയി.

rahul dravid

യുവരാജ് സിങ്ങാണ് നാലാം നമ്പറില്‍ തിളങ്ങിയ മറ്റൊരു താരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ യുവരാജിന്റെ പ്രകടനാണ് ശ്രദ്ധേയമായത്.

2011ലെ ഏകദിന ലോകകപ്പിലെ താരമായിരുന്നു യുവി. ഇടം കൈയന്‍ താരമായ യുവരാജ് നാലാം നമ്പറില്‍ 107 ഇന്നിങ്‌സിലാണ് ബാറ്റു ചെയ്തത്. 35 ശരാശരിയില്‍ നേടിയത് 3384 റണ്‍സാണ്. ആറ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഈ റോളില്‍ യുവി നേടി.

യുവരാജ് വിരമിച്ച ശേഷം ഇന്ത്യക്ക് നാലാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്താനായിട്ടില്ല. പല താരങ്ങളേയും ഇന്ത്യ പരീക്ഷിച്ചെങ്കിലും വിശ്വസ്തനായ താരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. മൂന്നാമത്തെ താരം രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായിരുന്ന ദ്രാവിഡ് ഏകദിനത്തില്‍ നാലാം നമ്പറിലാണ് ശോഭിച്ചത്. സച്ചിനും സെവാഗും ഓപ്പണിങ്ങും ഗാംഗുലി മൂന്നാം നമ്പറിലും കളിച്ചതോടെ നാലാം നമ്പറിലേക്ക് ദ്രാവിഡ് എത്തിപ്പെടുകയായിരുന്നു.

നാലാം നമ്പറില്‍ 3226 റണ്‍സാണ് ദ്രാവിഡ് നേടിയത്. 35 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. രണ്ട് സെഞ്ച്വറിയും 25 ഫിഫ്റ്റിയും നാലാം നമ്പറില്‍ ദ്രാവിഡ് നേടി. ഇന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്. എന്നിട്ടും നാലാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

നിലവില്‍ ശ്രേയസ് അയ്യര്‍ക്കാണ് നാലാം നമ്പറില്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ നാലാം നമ്പറില്‍ വിശ്വസ്തനെന്ന പേരെടുക്കാന്‍ ശ്രേയസിനും സാധിച്ചിട്ടില്ല. അതിന് ഇനിയൊരു താരം വരേണ്ടിയിരിക്കുന്നു.

Story first published: Friday, August 11, 2023, 22:22 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+