ഹസല്‍ കീച്ചില്‍ യുവരാജിന് ഏറ്റവും പിടിച്ചത് എന്ത്? ഇതാ ഉത്തരം..!
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കൊച്ചുറോമിയോ ആണ് യുവരാജ് സിംഗ്. 2001 ല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയത് മുതല്‍ ഹോട്ട് ആന്‍ഡ് സ്‌പൈസി യുവരാജ് സിംഗിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. ഇഷ്ടം പോലെ മോഡലുകളും നടികളുമെല്ലാം യുവരാജിനൊപ്പം ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ ആരെയുമല്ല, അടുത്തിടെ പരിചയപ്പെട്ട ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചിനെയാണ് യുവി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. എന്തായിരിക്കും ഹസല്‍ കീച്ചില്‍ യുവരാജിന് ഇത്ര കണ്ട് പിടിച്ചിട്ടുണ്ടാകുക. ഈ ചോദ്യത്തിന് ഉത്തരം യുവരാജ് തന്നെ പറയും. കാണൂ...

അമ്മയാണ് എല്ലാം
ഒരു അമ്മക്കുട്ടിയാണ് യുവരാജ്. ക്യാന്‍സര്‍ ബാധിച്ചപ്പോഴും കരിയര്‍ തീര്‍ന്നു എന്ന് തോന്നിയപ്പോഴും യുവരാജിന് താങ്ങായി നിന്നത് അമ്മ ശബ്‌നം സിംഗാണ്. യുവിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ളതും അമ്മ തന്നെ.

അമ്മയെപ്പോലെ
ഹസല്‍ കീച്ചിനെ കണ്ടാല്‍ യുവിയുടെ അമ്മയുടെ റിഫ്‌ലക്ഷനാണത്രെ. ഇത് പറയുന്നത് യുവരാജല്ല, യുവരാജിന്റെ അമ്മ ശബ്‌നം സിംഗാണ്. പിന്നെ വേറെന്ത് വേണം യുവരാജിന് കീച്ചിനെ ഇഷ്ടപ്പെടാന്‍.

പറഞ്ഞത് ട്വിറ്ററില്‍
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് താന്‍ എന്‍ഗേജ്ഡ് ആയ കാര്യം യുവി പറഞ്ഞത്. ജീവിതത്തിലേക്കുള്ള ഫ്രണ്ടിനെ കണ്ടു എന്നാണ് യുവി കീച്ചിനെക്കുറിച്ച് പറയുന്നത്.

ഇനിയൊന്നും പറയാനില്ല
ഇക്കാര്യത്തെക്കുറിച്ച് ഇനി അഭിപ്രായപ്രകടനങ്ങളോ അഭിമുഖങ്ങളോ ഉണ്ടാകില്ല എന്നും യുവി വ്യക്തമാക്കിയിട്ടുണ്ട്.

കീച്ചും ട്വിറ്ററില്‍
യുവരാജ് സിംഗുമായി എന്‍ഗേജ്ഡ് ആയതായി കീച്ചും ട്വീറ്റ് ചെയ്തു. യുവിയെ പോലെ ഒരാളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും കീച്ച് പറഞ്ഞു.

ആശംസകളുമായി പ്രമുഖര്‍
ഹര്‍ഭജന്‍ സിംഗ്, രാഹുല്‍ കന്‍വാള്‍, ശേഖര്‍ കപൂര്‍ തുടങ്ങിയ പ്രമുഖരും യുവരാജിനും കീച്ചിനും ആശംസകളുമായി ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications