For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തുകാത്തൊരു വിവാഹം... യുവരാജ് സിംഗ് - ഹസല്‍ കീച്ച് വിവാഹം ഡിസംബറില്‍!

By Desk

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെയും നടി ഹസല്‍ കീച്ചിന്റെയും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2016 ഡിസംബറിലാകും താരജോഡികള്‍ ഔദ്യോഗികമായി ഒന്നാകുക. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവരാജിന്റെയും കീച്ചിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചുമായി യുവരാജ് പ്രണയത്തിലാണ് എന്ന് അതിനും മുമ്പേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Read Also: നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

മാസങ്ങളുടെ പ്രണയത്തിനൊടുവിലാണ് യുവരാജും ഹസല്‍ കീച്ചും ബന്ധം പരസ്യമാക്കിയത്. ദീപാവലിക്ക് ശേഷം കാര്യങ്ങളെല്ലാം സ്‌ട്രെയ്റ്റായിരിക്കും എന്നൊരു കമന്റോടെ യുവരാജ് തന്നെ കാര്യങ്ങളുടെ ചെറിയൊരു സൂചന പുറത്തുവിട്ടിരുന്നു. പിന്നാലെ ഇരുവരും കാര്യങ്ങള്‍ ഔദ്യോഗികമാക്കി. ബാലിയില്‍ വെച്ചായിരുന്നു യുവരാജിന്റെയും ഹസല്‍ കീച്ചിന്റെയും വിവാഹ നിശ്ചയം.

yuvaraj-hazal

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് യുവരാജ് സിംഗ്. വിവാഹ നിശ്ചയം കഴിഞ്ഞതും കീച്ചുമൊത്തുള്ള ചിത്രങ്ങള്‍ യുവരാജ് ആരാധകരുമായി പങ്കുവെച്ചിരുന്നു. എപ്പോഴാണ് വിവാഹം എന്നായിരുന്നു ഏവര്‍ക്കും അറിയേണ്ടിയിരുന്നത്. സിഖ് വംശജനാണ് യുവരാജ്. അതുകൊണ്ട് തന്നെ സിഖ് മതാചാരപ്രകാരം വിവാഹ ചടങ്ങുകള്‍ ഉണ്ടാകും.

Read Also: പത്തായിരം രൂപ ശമ്പളം.. ഞങ്ങൾ എങ്ങനെ ജീവിക്കും ബെംഗളൂരു എന്ന മെട്രോ സിറ്റിയില്‍?

ഹസല്‍ കീച്ചിന്റെ അച്ഛന്‍ ബ്രിട്ടീഷുകാരനാണ്. അമ്മ മൗറീഷ്യസ് സ്വദേശിനിയും. നടിയും മോഡലുമായ കീച്ചിന് ഇപ്പോള്‍ 28 വയസ്സുണ്ട്. യുവിക്ക് 34ഉം. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് യുവരാജ് സിംഗും വിവാഹിതനാകുന്നത്.

Story first published: Friday, July 29, 2016, 17:06 [IST]
Other articles published on Jul 29, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+