Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതര മതസ്ഥയെ വിവാഹം ചെയ്തു, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്! വലിയ മാതൃക

സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ മറ്റൊന്നിനും സ്ഥാനമില്ലെന്ന് പറയുമ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും വിശ്വാസങ്ങളും മതവും നോക്കുന്നവരാണ് ഏറെയും. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് മത വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ വിവാഹം കഴിച്ചിട്ടുള്ളത്. ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പല പ്രമുഖ താരങ്ങളും മതത്തിന് പ്രാധാന്യം നല്‍കാതെയാണ് വിവാഹം ചെയ്തതെന്ന് കാണാനാവും.

പലരും മതത്തിനും ജാതിക്കും പ്രാധാന്യം നല്‍കുമ്പോള്‍ ഇതൊന്നും പരിഗണിക്കാതെ സ്‌നേഹത്തിന് മാത്രം പ്രാധാന്യം നല്‍കുകയും വിവാഹം ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് വിവാഹം ചെയ്തിരിക്കുന്നത് സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനെയാണ്. കാര്‍ത്തിക് ഹിന്ദു മത വിശ്വാസിയാണെങ്കില്‍ ദീപിക ക്രിസ്ത്യന്‍ മതക്കാരിയാണ്.

yuvraj singh

കാര്‍ത്തികിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം കുടുംബക്കാരുടെ ഇഷ്ട പ്രകാരം നടത്തിയെങ്കിലും വലിയ ആയുസുണ്ടായില്ല. ഈ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ദീപികയുമായി കാര്‍ത്തിക് പ്രണയത്തിലാവുന്നതും വിവാഹത്തിലേക്കെത്തുന്നതും. രണ്ട് മത വിശ്വാസങ്ങളെയും മാനിച്ച് ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും ഇരുവരും വിവാഹം ചെയ്തു. ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യം നയിക്കുന്നു.

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍. ഇടം കൈയന്‍ പേസറായിരുന്ന സഹീറിന്റെ ബൗളിങ് ആക്ഷന് പോലും പ്രത്യേക ആരാധകരുണ്ടായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ സഹീര്‍ വിവാഹം ചെയ്തിരിക്കുന്നതും അന്യ മതസ്ഥയെയാണ്. 2017 ഏപ്രിലില്‍ ബോളിവുഡ് നായിക സാഗരികയെയാണ് സഹീര്‍ വിവാഹം ചെയ്തത്. ചക് ദേ ഇന്ത്യ സിനിമയിലൂടെ പ്രശസ്തയായ നായികയാണ് സാഗരിക. സഹീര്‍ മുസ്‌ലിം മത വിശ്വാസിയും സാഗരിക ഹിന്ദു മത വിശ്വാസിയുമാണ്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലക റോളില്‍ സഹീര്‍ തിളങ്ങുന്നുണ്ട്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഫീല്‍ഡറും മധ്യനിര ബാറ്റ്‌സ്മാനുമായ മുഹമ്മദ് കൈഫും വിവാഹം ചെയ്തത് അന്യ മതസ്ഥയെയാണ്. മുസ്‌ലിം മത വിശ്വാസിയായ കൈഫ് വിവാഹം ചെയ്തത് ഹിന്ദു മത വിശ്വാസിയായ പൂജ യാദവിനെയാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്ന പൂജ കൈഫിന്റെ വലിയ ആരാധിക കൂടിയായിരുന്നു. 2007ലാണ് ആദ്യമായി ഡേറ്റ് ചെയ്യുന്നത്. 2011ലായിരുന്നു വിവാഹം.

വിരമിച്ച ശേഷം പരിശീലക റോളില്‍ കൈഫ് തിളങ്ങുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ പരിശീലക സംഘത്തിലൊരാളായി കൈഫിനെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സൂപ്പര്‍ താരവുമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കിയത് യുവരാജിന്റെ മികവിലായിരുന്നു. പ്രണയ ബന്ധങ്ങളുടെ പേരില്‍ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ പേരു ചേര്‍ത്ത താരമാണ് യുവരാജ്.

അര്‍ബുദത്തെ അതിജീവിച്ച യുവരാജ് ഹേസല്‍ കീച്ചിനെയാണ് വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. യുവരാജ് സിങ് സിഖ് മത വിശ്വാസിയാണ്. ഹേസല്‍ ക്രിസ്ത്യന്‍ മത വിശ്വാസിയും. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് മതം തടസമായില്ല. വിവാഹത്തിന് ശേഷം ഹേസല്‍ സിഖ് മതം സ്വീകരിച്ചിരുന്നു. നിലവിലെ ഇന്ത്യയുടെ ചീഫ് സെലക്ടറും മുന്‍ പേസ് ഓള്‍റൗണ്ടറുമായ അജിത് അഗാര്‍ക്കറും വിവാഹം ചെയ്തത് അന്യ മത വിശ്വാസിയെയാണ്.

അജിത് അഗാര്‍ക്കര്‍ ഹിന്ദു മത വിശ്വാസിയാണ്. അദ്ദേഹത്തിന്റെ ഭാര്യ മുസ്‌ലിം മത വിശ്വാസിയായ ഫാത്തിമയാണ്. ഇരുവരും തമ്മിലുള്ള പ്രണയത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ഇതര മതസ്ഥയെയാണ് വിവാഹം ചെയ്തത്.

മുസ്‌ലിം മത വിശ്വാസിയായ അസ്ഹറുദ്ദീന്റെ ആദ്യ വിവാഹം നൗറീനുമായിട്ടായിരുന്നു. ഈ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം സംഗീത ബിജലാനിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. പ്രശസ്ത സിനിമാ താരമായ സംഗീത ഹിന്ദു മത വിശ്വാസിയിരുന്നു. ഈ വിവാഹ ബന്ധവും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story first published: Saturday, July 22, 2023, 14:56 [IST]
Other articles published on Jul 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+