Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് സൂപ്പര്‍ സ്റ്റൈല്‍... വെടിവെപ്പ് മുതല്‍ സുനാമി വരെ... മരണത്തെ മുന്നിൽക്കണ്ട ക്രിക്കറ്റ് താരങ്ങൾ!

200ത്തില്‍ അണ്ടര്‍ 19 ലോകകപ്പ്, 2007 ല്‍ ട്വന്റി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്... ഇത് മൂന്നിലും ജേതാവായി. എന്ന് മാത്രം പോര, യുവരാജ് സിംഗ് ഇല്ലായിരുന്നെങ്കില്‍ ഈ മൂന്ന് കിരീടങ്ങളും ഇന്ത്യയ്ക്ക് കിട്ടുമെന്ന് പോലും ഉറപ്പില്ലായിരുന്നു എന്ന് വേണം പറയാന്‍. 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായി കരിയര്‍ ബെസ്റ്റ് ഫോമില്‍ മിന്നി നില്‍ക്കുമ്പോഴാണ് കാന്‍സര്‍ എന്ന ദുരന്തം യുവിയെ പിടികൂടുന്നത്.

എന്നാല്‍ യുവരാജ് തിരിച്ചുവന്നു. ജീവിതത്തിലേക്ക് മാത്രമല്ല, ക്രിക്കറ്റിലേക്കും. ഐ പി എല്ലിലും ഇന്ത്യന്‍ ടീമിലും കളിച്ചു. യുവരാജ് മാത്രമല്ല മുന്‍ പാക് ക്യാപ്റ്റന്‍ വസിം അക്രവും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും മാത്യു ഹെയ്ഡനും അടക്കം പല ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറുകളും മരണത്തെ കളിച്ചുതോല്‍പിച്ചവരാണ്. അവര്‍ ആരൊക്കെയെന്ന് നോക്കൂ...

യുവരാജിനെ യുവരാജല്ലാതാക്കിയ കാന്‍സര്‍

യുവരാജിനെ യുവരാജല്ലാതാക്കിയ കാന്‍സര്‍

കാന്‍സറിനെ കീഴടക്കി യുവരാജ് കളിക്കളത്തിലേക്ക് തിരിച്ചുവന്നെങ്കിലും പഴയ യുവിയുടെ ആ ചാം നഷ്ടപ്പെട്ടിരുന്നു. ശ്വാസകോശ അര്‍ബുദമാണ് യുവരാജിന്റെ കളിയെ തകര്‍ത്തത്. അമേരിക്കയിലായിരുന്നു യുവരാജിന് വിദഗ്ധ ചികിത്സ ലഭിച്ചത്. 2012ല്‍ രോഗം കണ്ടെത്തിയ താരം ചികിത്സയ്ക്ക് വേണ്ടി ഒരു വര്‍ഷത്തിലധികം കാലം താരം ക്രിക്കറ്റ് കളത്തില്‍ നിന്നും വിട്ടുനിന്നു.

ദിനേശ് ചാന്ദിമല്‍

ദിനേശ് ചാന്ദിമല്‍

2004 ലെ സുനാമിയില്‍ നിന്നും ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതമെന്നേ പറയാന്‍ പറ്റൂ. അന്ന് ലങ്കയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയിട്ടില്ല ചാന്ദിമല്‍. ദിനേശ് ചാന്ദിമലിന്റെ കുടുംബവീട് പൂര്‍ണമായും കടലാക്രമണത്തില്‍ തകര്‍ന്നുപോയി.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

പതിനാറാം വയസ്സിലാണ് മാത്യു ഹെയ്ഡന് വൃഷണങ്ങളില്‍ ഫുട്‌ബോള്‍ കൊണ്ട് മാരകമായി പരിക്കേറ്റു. പിന്നാലെ ടെസ്റ്റികുലര്‍ കാന്‍സറും. മുപ്പത്തിയൊന്നാം വയസ്സില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോഴേക്കും പൂര്‍ണമായും ഫിറ്റ് ആയിരുന്നു ഹെയ്ഡന്‍

ആന്‍ഡ്രു ഫ്‌ലിന്റോഫ്

ആന്‍ഡ്രു ഫ്‌ലിന്റോഫ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് തലേന്ന് വെള്ളമടിച്ച് കടലില്‍ ചാടിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 2007 ലായിരുന്നു ഫ്‌ളിന്റോഫിന്റെ ഈ സാഹസം.

ജെസ്സി റൈഡര്‍

ജെസ്സി റൈഡര്‍

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജെസ്സി റൈഡര്‍ക്ക് ബാറില്‍ വെച്ചുള്ള അടിപിടിക്കിടെയാണ് പരിക്കേറ്റത്. 2013ലായിരുന്നു സംഭവം. തലച്ചോറിന് ക്ഷതം സംബവിച്ച റൈഡര്‍ 56 മണിക്കൂര്‍ കോമയിലായിപ്പോയി.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന മൈക്കല്‍ ക്ലാര്‍ക്കിന് കാന്‍സറായിരുന്നു എന്ന കാര്യം എത്ര പേര്‍ക്കറിയാം. 2006ലായിരുന്നു ക്ലാര്‍ക്കിന് സ്‌കിന്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്.

വസിം അക്രം

വസിം അക്രം

കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ വെച്ചാണ് വസിം അക്രമിന്റെ കാറിന് നേരെ ഒരാള്‍ വെടിയുതിര്‍ത്തത്. അക്രമിന്റെ കാര്‍ മറ്റൊരു കാറുമായി ഉരസി താരം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. വെടിവെപ്പില്‍ അക്രമിന് പരിക്കൊന്നും പറ്റിയില്ല.

Story first published: Tuesday, September 20, 2016, 12:04 [IST]
Other articles published on Sep 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+