ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും തമ്മിലുള്ള വളരെ അടുത്ത സുഹൃത്ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കിമറിയാം. കാരണം പല പാര്‍ട്ടികളിലും ആഘോഷ പരിപാടികളിലുമെല്ലാം ഇരുവരും ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ ഇതിന്റെ ഫോട്ടോസും വീഡിയോസും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഐപിഎല്ലില്‍ യുവി തന്റെ അവസാന സീസണ്‍ കളിച്ചത് രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. അതിനു മുമ്പ് ഇന്ത്യന്‍ ടീമിലും ഇരുവരും ദീര്‍ഘകാലം ഒരുമിച്ച് കളിച്ചവരുമാണ്. യഥാര്‍ഥത്തില്‍ ടീമംഗങ്ങള്‍ എന്ന നിലയിലല്ലാതെ കുടുംബപരമായി യുവരാജും രോഹിത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നത് ആരാധകരില്‍ പലര്‍ക്കമുള്ള സംശയമാണ്. രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ യഥാര്‍ഥത്തില്‍ യുവിയുടെ കസിന്‍ സഹോദരിയാണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.

നേരത്തേ ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. റിതികയെ നോക്കരുതെന്നു പോലും ഒരു സയത്തു രോഹിത്തിനെ യുവി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് സത്യം? റിതിക യുവിയുടെ സഹോദരി തന്നെയാണോ? ഇതേക്കുറിച്ച് അറിയാം.
രോഹിത്തുമായി പരിചയപ്പെടുന്നതിനും വളരെ മുമ്പ് തന്നെ റിതികയെ യുവരാജിനു അറിയാമായിരുന്നു. ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയായിരുന്നു റിതിക. ഇവരുടെ ഒരു പ്രധാനപ്പെട്ട ക്ലയന്റ് കൂടിയായിരുന്നു യുവി. ദീര്‍ഘകാലമായുള്ള പരിചയം പിന്നീട് ഇവര്‍ക്കിടയില്‍ സഹോദരങ്ങളുടേതിനു തുല്യമായ ബന്ധത്തിനു വഴിയൊരുക്കുകയും ചെയ്തു. തന്റെ 'രാഖി' സഹോദരിയെന്നാണ് റിതികയെ യുവി വിളിക്കാറുള്ളത്.
അങ്ങനെയിരിക്കെയാണ് 2008ല്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി രോഹിത്തിനെ റിതിക പരിചയപ്പെടുത്തന്നത്. ഇവരെ പരസ്പരം പരിചയപ്പെടുത്തി കൊടുത്തതാവട്ടെ 'ചേട്ടന്‍' യുവിയായിരുന്നു. ഇതേക്കുറിച്ച് ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ വന്നപ്പോള്‍ രോഹിത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഫോട്ടോഷൂട്ടിന്റെ സമയത്താണ് ഞാന്‍ റിതികയെ കാണുന്നത്.

യുവിയും ഇര്‍ഫാന്‍ പഠാനും അവിടെയുണ്ടായിരുന്നു. റിതികയായിരുന്നു ഫോട്ടോഷൂട്ട് നിയന്ത്രിച്ചിരുന്നത്. ഈ സമത്ത് റിതികയെ ചൂണ്ടിക്കാട്ടി ഇവളെന്റെ സഹോദരിയാണ്. നീ അവളെ നോക്കുക പോലും ചെയ്യരുതെന്നു യുവി പാജി വിരട്ടിയിരുന്നുവെന്നാണ് രോഹിത് തമാശരൂപേണ പറഞ്ഞത്.
യുവിയുടെ മുന്നറിയിപ്പ് കാരണം ആ സമയത്ത് റിതികയുമായി അധികം സംസാരിക്കാനോ, പരിചയപ്പെടാനോ രോഹിത്തിനായിരുന്നില്ല. മാത്രമല്ല യുവിയോടുള്ള പേടി കാരണം സംസാരിക്കാനും ഭയമായിരുന്നു. എന്നാല്‍ പിന്നീട് രോഹിത്തും റിതികയും കൂടുതല്‍ നന്നായി പരിചയപ്പെടുകയും വളരെ അടുത്ത സുഹൃത്തുക്കളായി തീരുകയും ചെയ്തു.
അതിനു ശേഷം സൗഹൃദം പ്രണയത്തിലേക്കു വഴി മാറിയതോടെ രോഹിത്തിന്റെ മാനേജരുടെ ചുമതല കൂടിക റിതിക ഏറ്റെടുക്കുകയായിരുന്നു. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് മുംബൈയിലെ ബോറിവല്ലി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് രോഹിത് വിവാഹ അഭ്യര്‍ഥന നടത്തിയത്. 2015 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2018ലാണ് ഇരുവര്‍ക്കും സമെയ്‌റ ശര്‍മയെന്ന മകള്‍ ജനിക്കുന്നത്.