Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓവറില്‍ 6 സിക്‌സറടിച്ച ദിവസം ഫ്ളിന്റോഫിനോട് പറഞ്ഞകാര്യം യുവരാജ് വെളിപ്പെടുത്തി

ദില്ലി: ആദ്യ ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നെന്നും ഓര്‍മിക്കാനുള്ള അസുലഭ മുഹൂര്‍ത്തമുണ്ടാക്കിത്തന്ന കളിക്കാരനാണ് യുവരാജ് സിങ്. ഇംഗ്ലണ്ടുമായുള്ള നിര്‍ണായക മത്സരത്തില്‍ ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തിയ യുവിയുടെ പ്രകടനം ഇന്നും യു ട്യൂബില്‍ ഹിറ്റാണ്. അന്നത്തെ പ്രകടനത്തിന് പിറകില്‍ പ്രത്യേക കാരണങ്ങളുണ്ടെന്ന് യുവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

ഇംഗ്ലണ്ടുമായുള്ള മത്സരം ലൈവായി കണ്ടവര്‍ക്കും പിന്നീട് വീഡിയോ കണ്ടവര്‍ക്കും യുവിയുടെ അത്ഭുത പ്രകടനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കുറച്ചൊക്കെ അറിയാം. സ്റ്റ്യുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ട് കളിക്കാരന്‍ ഫ് ളിന്റോഫുമായി യുവരാജ് കയര്‍ക്കുന്നുണ്ടായിരുന്നു. ഫ് ളിന്റോഫിനോടുള്ള ദേഷ്യം തീര്‍ത്തതാകട്ടെ ബ്രോഡിന്റെ ആറു പന്തുകളും സിക്‌സറിനു പറത്തിയും.

yuvraj-singh

അന്ന് ഫ് ളിന്റോഫുമായുണ്ടായ തര്‍ക്കം എന്തായിരുന്നു എന്ന് യുവി സ്റ്റാര്‍ വേള്‍ഡിന് നല്‍കി അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ചില മോശം വാക്കുകള്‍ ഒഴിവാക്കിയായിരുന്നു യുവി ഫ് ളിന്റോഫുമായുള്ള തര്‍ക്കം വിശദീകരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് ഫ് ളിന്റോഫ് ആണ് തുടക്കമിട്ടതെന്ന് യുവരാജ് പറയുന്നു. ബ്രോഡിന് മുന്‍പുള്ള ഓവറില്‍ യുവരാജിന്റെത് മോശം പ്രകടനമായിരുന്നെന്നും താനാണെങ്കില്‍ രണ്ടു ഫോറുകളെങ്കിലും അടിക്കുമായിരുന്നെന്നും ഫ് ളിന്റോഫ് യുവരാജിനോട് പറഞ്ഞു.

യുവരാജ് തെറിയോടുകൂടിയ ഒരു മറുപടിയും നല്‍കി. കേള്‍ക്കാത്ത ഭാവത്തില്‍ അടുത്തുകൂടിയ ഫ് ളിന്റോഫിനോട് നിങ്ങള്‍ ഞാന്‍ പറഞ്ഞത് കേട്ടെന്ന് യുവി വ്യക്തമാക്കി. ഇതോടെ കുപിതനായ ഫ് ളിന്റോഫ് പറഞ്ഞത് തന്റെ കഴുത്തു മുറിക്കുമെന്നായിരുന്നു. കൈയ്യിലെ ബാറ്റുയര്‍ത്തി അടിക്കുമെന്ന് താന്‍ മറുപടി നല്‍കിയതായും യുവി പറയുന്നു.

ചൂടേറിയ വാഗ്വാദത്തിനുശേഷം താന്‍ കുപിതനായിരുന്നെന്ന് യുവി പറഞ്ഞു. ഇതിനുശേഷം വരുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താനുള്ള ആവേശമായിരുന്നു. ബ്രോഡ് എറിയാനെത്തിയപ്പോള്‍ ആറു പന്തുകള്‍ക്കും അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും യുവി പറഞ്ഞു. ഇത്തരം അവസരങ്ങളില്‍ കളി ചിലപ്പോള്‍ നമുക്ക് അനുകൂലമായി വരും. മറ്റു സമയങ്ങളില്‍ തിരിച്ചടിക്കുമെന്നും യുവി അഭിമുഖത്തില്‍ ഓര്‍മിപ്പിച്ചു.

Story first published: Wednesday, April 27, 2016, 8:51 [IST]
Other articles published on Apr 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+