Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം നമ്പര്‍ 'തലവേദന', ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ പരിഹസിച്ച് യുവരാജ് സിങ്

മുംബൈ: യുവരാജ് ഒഴിച്ചിട്ട നാലാം നമ്പര്‍ സ്ഥാനത്തേക്ക് അനുയോജ്യനായൊരു താരത്തെ കണ്ടുപിടിക്കാന്‍ ബിസിസിഐയ്ക്ക് ഇതുവരെയായിട്ടില്ല. പലരെയും പരീക്ഷിച്ചു ടീം ഇന്ത്യ. പക്ഷെ ഫലം നിരാശ മാത്രം. ഇപ്പോള്‍ വിഷയത്തില്‍ ടീം മാനേജ്‌മെന്റിനെ പരിഹസിച്ച് യുവരാജുതന്നെ രംഗത്തുവന്നിരിക്കുകയാണ്. ഇതിനായി ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റും യുവി മുറുക്കെപ്പിടിക്കുന്നു.

എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കുന്നില്ലെന്നായിരുന്നു ഹര്‍ഭജന്‍ സിങ് കഴിഞ്ഞ ദിവസം ചോദിച്ചത്.

ഹർഭജന്റെ ചോദ്യം

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുമ്പോഴും സെലക്ടര്‍മാര്‍ താരത്തിന് നേരെ കണ്ണടയ്ക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സൂര്യകുമാര്‍ മിന്നും ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിനെതിരെ 31 പന്തില്‍ 81 റണ്‍സാണ് മുംബൈ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. ഇതില്‍ എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടും.

യുവിയുടെ മറുപടി

എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിന് സൂര്യകുമാറിനെ പരിഗണിക്കാത്തതിന്റെ സാംഗത്യമാണ് ഹര്‍ഭജന് മനസിലാവാത്തത്. ഭാജി ഇക്കാര്യം ട്വിറ്ററില്‍ ചോദിക്കുകയും ചെയ്തു.

ഹര്‍ഭജന്റെ ഈ ചോദ്യം ഏറ്റുപിടിച്ചാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ യുവരാജ് പരിഹസിക്കുന്നത്. 'ഞാന്‍ പറഞ്ഞതല്ലേ സുഹൃത്തേ, നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ആവശ്യമൊന്നും ഇന്ത്യയ്ക്കില്ല. മുന്‍നിര അത്രയ്ക്കും ദൃഢമാണ്', പരിഹാസം കലര്‍ത്തി യുവി ഹര്‍ഭജന് മറുപടി നല്‍കി.

നാലാം നമ്പർ പ്രശ്നം

നേരത്തെ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ അവസരം നല്‍കണമെന്ന് ഹര്‍ഭജന്‍ ആവശ്യപ്പെട്ടപ്പോഴും ഇതേ മറുപടിയാണ് യുവി കൊടുത്തത്. നിലവില്‍ നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന തലവേദന നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമുണ്ട് 2017 -ല്‍ യുവരാജ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ആശയക്കുഴപ്പം തെല്ലൊന്ന് ശമിച്ചിരുന്നു. പക്ഷെ താരം ടീമില്‍ നിന്നും പുറത്തായതോടെ പഴയ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.

പരീക്ഷണങ്ങൾ

മഹേന്ദ്ര സിങ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, കേദാര്‍ ജാവദ്, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരെയെല്ലാം നാലാം നമ്പറില്‍ മാനേജ്‌മെന്റ് റിക്രൂട്ട് ചെയ്തിരുന്നു. പക്ഷെ ആര്‍ക്കും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഒടുവില്‍ ലോകകപ്പില്‍ വിജയ് ശങ്കറെയും കൂട്ടി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നു. ആദ്യം കെഎല്‍ രാഹുലിനെയായിരുന്നു നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ ലോകകപ്പിലിറക്കിയത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: എല്ലാ കണ്ണും രോഹിത്തില്‍, പന്ത് തെറിക്കുമോ? ഭയക്കേണ്ടത് മഴയെ

ലോകകപ്പിൽ

എന്നാല്‍ ധവാന് പരുക്കേറ്റതോടെ ഓപ്പണറായി രാഹുലിന് സ്ഥാനക്കയറ്റം കിട്ടി. ഇതോടെ വിജയ് ശങ്കറെത്തി തല്‍സ്ഥാനത്ത്. പക്ഷെ കെങ്കേമമായ കളി പുറത്തെടുക്കാന്‍ താരത്തിനായില്ല. ഇതിനെ തുടര്‍ന്നാണ് റിഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കാന്‍ കോലി നിര്‍ബന്ധിതനായത്.
ലോകകപ്പിന് മുന്‍പ് അജിങ്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവര്‍ക്ക് വേണ്ടി കോലി വാദിച്ചിരുന്നു. പക്ഷെ ലോകകപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ഇരു താരങ്ങള്‍ക്കുമായില്ല.

സാധ്യത ശ്രേയസിന്

ലോകകപ്പിന് ശേഷവും ഇന്ത്യയ്ക്ക് കൃത്യമായൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനില്ല. വിന്‍ഡീസ് പര്യടനത്തില്‍ മുഴുനീളം നാലാം നമ്പറില്‍ ഇറങ്ങിയ പന്ത് പാടെ പരാജയമായിരുന്നു. ഇതേസമയം, ശ്രേയസ് അയ്യര്‍ ഈ സ്ഥാനത്തെത്താനുള്ള സാധ്യത ഇപ്പോള്‍ ഏറെയാണ്.

Story first published: Tuesday, October 1, 2019, 12:47 [IST]
Other articles published on Oct 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+