
മഴ കളിച്ചേക്കും
ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് പുറത്തു വന്നിരിക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിശാഖപട്ടണത്ത് മഴ തകര്‍ത്തു പെയ്യുകയാണ്. ബുധനാഴ്ചയും ഇവിടെ മഴ പെയ്യാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് കാലവാസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ പെയ്യാന്‍ 40-50 ശതമാനം സാധ്യതയുണ്ടന്നും കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ബോര്‍ഡ് ഇലനവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന മല്‍സരം നടന്ന വേദി വിശാഖപട്ടണത്തു നിന്ന് 50 കിമി മാത്രം അകലെയാണ്. ഈ മല്‍സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു.

ഇന്ത്യ ഫേവറിറ്റുകള്‍
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകള്‍. ടെസ്റ്റില്‍ നാട്ടിലും വിദേശത്തും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇതാവര്‍ത്തിക്കാന്‍ കച്ച മുറുക്കുകയാണ്. ഹാഷിം അംല, ഡെയ്ല്‍ സ്റ്റെയ്ന്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ മുന്‍നിര താരങ്ങളില്ലാതെയാണ് ഇത്തവണ ദക്ഷിണാഫ്രിക്കയുടെ വരവ്.
സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 11ാം ടെസ്റ്റ് വിജയമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. അതിനു കഴിഞ്ഞാല്‍ പുതിയ റെക്കോര്‍ഡും ഇന്ത്യയുടെ പേരിലാവും.

രോഹിത്ത് നോട്ടപ്പുള്ളി
ഈ ടെസ്റ്റില്‍ ഏവരുടെയും നോട്ടപ്പമുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ സ്ഥിരം ഓപ്പണറായ ഹിറ്റ്മാന് ഇന്ത്യ ടെസ്റ്റിലും ഇത്തവണ ഇതേ റോള്‍ നല്‍കിയിരിക്കുകയാണ്. മോശം ഫോമിലായിരുന്ന ലോകേഷ് രാഹുലിനെ തഴഞ്ഞാണ് ഇന്ത്യ രോഹിത്തിനെ ഓപ്പണിങ് പൊസിഷനിലേക്കു കൊണ്ടു വന്നിരിക്കുന്നത്.
നേരത്തേ നടന്ന ത്രിദിന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബോര്‍ഡ് ഇലവനു വേണ്ടി അദ്ദേഹം ഓപ്പണറായി ഇറങ്ങിയിരുന്നു. എന്നാല്‍ അന്ന് രോഹിത് പൂജ്യത്തിനു പുറത്താവുകയായിരുന്നു.

പന്തിനു പകരം സാഹ?
വിക്കറ്റ് കീപ്പറായി ആരെയാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇറക്കുമെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ ടി20 പരമ്പരയിലും അതിനു മുമ്പ് വിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരകളിലും പന്ത് ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ചുമതല ഏല്‍പ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മര്‍ക്രാം, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക്, ത്യുനിസ് ഡിബ്രൂയ്ന്‍, കേശവ് മഹാരാജ്, ഡെയ്ന്‍ പിയെറ്റ്, ലുംഗി എന്‍ഗിഡി, കാഗിസോ റബാദ, വെര്‍ണോണ്‍ ഫിലാന്‍ഡര്‍.


Click it and Unblock the Notifications