കരിയര്‍ ബെസ്റ്റ് 260 പോലും സെലക്ടര്‍മാര്‍ കണ്ടില്ലേ? യുവരാജിന് ഇനിയൊരു തിരിച്ചുവരവില്ല! യുവി ഈസ് ഡൺ?
മൊഹാലി: രഞ്ജി ട്രോഫിയിലെ അഞ്ച് കളികളിലെ എട്ട് ഇന്നിംഗ്‌സുകളിലായി രണ്ട് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും. സെലക്ടര്‍മാര്‍ യുവരാജിനെ കാണാത്തതാണോ അതൊ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീറിന് പോലും ഒരു അവസരം കിട്ടി. എന്നാല്‍ യുവരാജ് സിംഗിന്റെ കാര്യത്തില്‍ അതും സംഭവിക്കുന്നില്ല.
Read Also: പുലിമുരുകന്‍ ഹിന്ദുക്കളുടെ ചിത്രമെന്ന്.. ഇത്രയ്ക്ക് ചീപ്പാണോ മനോരമയും ഷാനി പ്രഭാകരനും.. ഫേസ്ബുക്കില്‍ പൊങ്കാല, തല മരവിക്കുന്ന തെറിവിളി!!
സെഞ്ചുറികളിലൊന്ന് പഞ്ചാബിനെ ജയിപ്പിച്ച 179, ഇതേ കളിയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 76 റണ്‍സുമായി വീണ്ടും ടോപ് സ്‌കോറര്‍. ബറോഡയ്‌ക്കെതിരെ കരിയര്‍ ബെസ്റ്റായ 260 റണ്‍സും യുവരാജ് അടിച്ചു. ഈ സീസണിലെ ആകെ സ്‌കോര്‍ 672 റണ്‍സ്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ അവസാനത്തെ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് ഇല്ല.

തിരിച്ചുവരും - യുവിക്ക് വിശ്വാസമാണ്
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പറ്റുമെന്ന കാര്യത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ് യുവരാജ് സിംഗ്. അടുത്തിടെയാണ് താന്‍ കരിയര്‍ ബെസ്റ്റായ 260 റണ്‍സടിച്ചത്.- രഞ്ജി ട്രോഫി 2016 - 17 സീസണില്‍ 672 റണ്‍സുമായി ടോപ് സ്‌കോരര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യുവരാജ്. ടെലഗ്രാഫിനോട് സംസാരിക്കവേയാണ് യുവി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുമെന്ന കാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

എന്നാല്‍ അത് സംഭവിക്കുമോ
യുവരാജ് ടീമിലേക്ക് വരണമെങ്കില്‍ ഏറ്റവും അനുയോജ്യമായ ഒരു സമയമായിരുന്നു ഇത്. പ്രത്യേകിച്ച് രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റ സാഹതര്യത്തില്‍. എന്നാല്‍ മിന്നും ഫോമില്‍ കളിക്കുന്ന ഈ സമയത്തും സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് യുവരാജ് സിംഗിന് വിളി വന്നില്ല. യുവിയുടെ നാടായ മൊഹാലിയിലാണ് അടുത്ത ടെസ്റ്റ്.

ഏകദിനത്തിലേക്കും വേണ്ട
ടെസ്റ്റില്‍ മാത്രമല്ല യുവരാജ് സിംഗ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഏകദിന പദ്ധതിയിലും ഉള്‍പ്പെടുന്നില്ല എന്ന് വേണം കരുതാന്‍. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന 5 മത്സരങ്ങളുടെ പരമ്പരയ്ക്കും യുവരാജിനെ പരിഗണിച്ചിരുന്നില്ല. സുരേഷ് റെയ്‌നയ്ക്കാണ് അവസരം കിട്ടിയത്. റെയ്‌നയ്ക്ക് പരിക്കേറ്റ് ടീമിന് പുറത്തായപ്പോഴും യുവരാജിന് വിളി വന്നില്ല.

ധോണിയല്ല അപ്പോള്‍ കാരണം
ക്യാപ്റ്റന്‍ എം എസ് ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് യുവരാജ് ടീമിന് പുറത്താകാന്‍ കാരണമെന്നാണ് അച്ഛന്‍ യോഗ്രാജ് സിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി വിട്ടിട്ട് രണ്ട് വര്‍ഷമായി. ഇക്കാലത്ത് യുവരാജ് ടെസ്റ്റ് കളിച്ചുമില്ല. ആകെ കളിച്ചത് ഏതാനും ട്വന്റി 20 മത്സരങ്ങളാണ്. അതാകട്ടെ ധോണിയുടെ കീഴിലും.

യുവരാജിന്റെ കാലം കഴിഞ്ഞോ
35 വയസ്സായി യുവരാജ് സിംഗിന്. ട്വന്റി 20യിലും ഏകദിനത്തിലും ഒരുപക്ഷേ അവസരം കിട്ടിയാലും ടെസ്റ്റില്‍ ഇനി യുവിയെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. രോഹിത് ശര്‍മ, ജയന്ത് യാദവ്, അശ്വിന്‍, ജഡേജ, പാണ്ഡ്യ, സാഹ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ ആറാം നമ്പര്‍ മുതലുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോന്നവരാണ്. ഇതിന് മുമ്പത്തെ സ്ഥാനങ്ങളിലേക്കും ആളുണ്ട്.

ഗംഭീറും പുറത്തേക്ക്
വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ അവസാനത്തെ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുലും വിജയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ധവാന്‍ കൂടി ലൈനില്‍ ഉള്ളപ്പോള്‍ ഗൗതം ഗംഭീര്‍ എന്തായാലും ഇന്ത്യന്‍ ടീമിലേക്ക് ഇനിയും എത്താനുള്ള സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications