Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയുടെ കാലം കഴിഞ്ഞിട്ടില്ല, അബുദാബിയില്‍ കാണാം പഴയ സൂപ്പര്‍ താരത്തെ... ഉറപ്പിച്ച് കട്ടിങ്

അബുദാബി: ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച യുവി അബുദാബിയില്‍ നടക്കാനിരിക്കുന്ന മൂന്നാമത് ടി10 ലീഗില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. നവംബര്‍ 15നാണ് ടി10 ലീഗിനു തുടക്കമാവുന്നത്. മറാത്ത അറേബ്യന്‍സ് ടീമിനു വേണ്ടിയാണ് യുവി ഈ സീസണില്‍ കളിക്കുക. ടീമിന്റെ ഐക്കണ്‍ താരം കൂടിയാണ് അദ്ദേഹം. യുവിയുടെ ടി10ലെ അരങ്ങറ്റം കൂടിയാണ് ഈ ചാംപ്യന്‍ഷിപ്പ്.

yuv

കട്ടിങും ടി10 ലീഗിന്റെ ഭാഗമാണ്. ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടിയാണ് താരം ഇറങ്ങുക. യുവിയുടെ സാന്നിധ്യം ഈ സീസണില്‍ മറാത്തയ്ക്കു മുതല്‍ക്കൂട്ടാവുമെന്നു കട്ടിങ് ചൂണ്ടിക്കാട്ടി. ടി20 ക്രിക്കറ്റിലും ഏകദിനത്തിലും അദ്ഭുതങ്ങള്‍ കാണിച്ചിട്ടുള്ള താരമാണ് യുവി. ഇപ്പോള്‍ അദ്ദേഹം വിദേശ ലീഗില്‍ കളിക്കുകയാണ്. എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല ഇത്. പഴയ മാജിക്ക് ഇനിയും ആവര്‍ത്തിക്കാന്‍ താരത്തിനാവും. യുവിയുടെ സാന്നിധ്യം തീര്‍ച്ചയായും കൂടുതല്‍ കാണികളെ ടി10ലേക്കു ആകര്‍ഷിക്കുമെന്നുറപ്പുണ്ട്.

കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20യിലും തന്റെ പ്രതിഭയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നു യുവി തെളിയിച്ചതാണ്. പ്രായത്തെ കവച്ചവയ്ക്കുന്ന പ്രതിഭ ഇപ്പോഴും അദ്ദേഹത്തിനുണ്ട്. ആസ്വദിച്ചു ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം യുവരാജിന്റെ പ്രകടനം കാണാന്‍ കാണികളെത്തുക തന്നെ ചെയ്യുമെന്നും 32 കാരനായ കട്ടിങ് വിശദമാക്കി. ബിസിസിഐയുടെ എന്‍ഒസി ലഭിച്ചതോടെയാണ് യുവിക്കു കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ കളിക്കാനായത്. സാധാരണയായി രാജ്യത്തിനു പുറത്തു കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ബിസിസിഐ അനുമതി നല്‍കാറില്ല.

Story first published: Saturday, November 2, 2019, 15:37 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+