For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍ത്തടിച്ച് യുവരാജ് സിങ്; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് ഉജ്വല വിജയം

ബംഗളുരു: ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ബാറ്റിങ് കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ പഞ്ചാബിന് ഉജ്വല വിജയം. നിശ്ചിത 50 ഓവറില്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസ് 210 റണ്‍സിന് എല്ലാവരും പുറത്തായി. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജെഡി നിയമപ്രകാരം 58 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.

'കോലി കോലിയാണ്, പക്ഷെ ക്യാപ്റ്റന്‍ രോഹിത്താണ്'; മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു
ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനുവേണ്ടി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മികച്ച തുടക്കമാണ് നല്‍കിയത്. 39 പന്തില്‍ 53 റണ്‍സെടുത്ത് ഗില്‍ പുറത്തായശേഷം യുവരാജ് സിങ് ടീമിനെ മുന്നോട്ടു നയിച്ചു. 121 പന്തില്‍ ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടെ 96 റണ്‍സെടുത്താണ് യുവി പുറത്തായത്. 101 റണ്‍സെടുത്ത ഗുര്‍ക്രീത് സിങ്ങും മികച്ച പ്രകടനം കാഴ്ചവെച്ചു.

yuvrajsingh

മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസിനുവേണ്ടി ഓപ്പണര്‍ സൗരഭ് വകാസ്‌കര്‍ 104 റണ്‍സ് നേടിയെങ്കിലും മറ്റു കളിക്കാര്‍ തിളങ്ങിയില്ല. പഞ്ചാബിനുവേണ്ടി ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ 40 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ആറു മത്സരങ്ങളില്‍നിന്നും പഞ്ചാബിന്റെ മൂന്നാം വിജയമാണിത്. ഗ്രൂപ്പില്‍ 26 പോയന്റുമായി മുംബൈ ആണ് മുന്നിലുള്ളത്. 14 പോയന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.

2017 ജൂണ്‍ 30ന് വെസ്റ്റിന്‍ഡീസില്‍ നടന്ന ഏകദിന മത്സരത്തിലാണ് യുവരാജ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. 40 ടെസ്റ്റുകളും, 304 ഏകദിനങ്ങളും, 58 ടി20 മത്സരങ്ങളും രാജ്യത്തിനുവേണ്ടി കളിച്ചു. ടി20 ലോകകപ്പും, ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവരാജ്. ഫോമിലല്ലെങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് യുവി വിലയിരുത്തപ്പെടുന്നത്.

Story first published: Wednesday, October 3, 2018, 9:49 [IST]
Other articles published on Oct 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+