For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നടിയുമായി ഡേറ്റിങ്ങിലായിരുന്നു, പക്ഷെ അവളെ അന്ന് മാറ്റിനിര്‍ത്തി; കാരണം പറഞ്ഞ് യുവരാജ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ യുവരാജ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജ് സിങ്ങിന്റെ പ്രകടന മികവാണ് എടുത്തു പറയേണ്ടത്. 2011ലെ ഏകദിന ലോകകപ്പിലെ താരമായത് യുവരാജായിരുന്നു. അര്‍ബുദ ബാധിതനായി ഇടവേളയെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഇതിഹാസമായി യുവരാജ് മാറുമായിരുന്നു.

കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള യുവരാജ് പല തവണ ഒറ്റക്ക് മത്സരത്തെ ജയിപ്പിച്ചിട്ടുള്ള താരമാണ്. കളിക്കാരനെന്നതിലുപരിയായി ഗ്ലാമര്‍ താരം കൂടിയായിരുന്നു യുവരാജ്. അതുകൊണ്ടുതന്നെ വനിതാ ആരാധകരുടെ വലിയ പിന്തുണ യുവരാജിനുണ്ടായിരുന്നു. സിനിമാ നടിമാരും മോഡലുമാരുമായെല്ലാം യുവിക്ക് പ്രണയ ബന്ധമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ താരവുമായുണ്ടായ പ്രണയത്തെക്കുറിച്ച് യുവരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞു

2007-2008ലെ ഓസീസ് പര്യടനത്തിനിടെ തന്റെ കാമുകിയായ സിനിമാ നടി ഓസ്‌ട്രേലിയയിലുണ്ടായിരുന്നു. അന്ന് ഓസ്‌ട്രേലിയയില്‍ ഷൂട്ടിങ്ങിന് എത്തിയ കാമുകിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് യുവരാജ് പറഞ്ഞത്. പരമ്പരയില്‍ നിന്ന് ശ്രദ്ധ തെറ്റാതിരിക്കാനാണ് ഇത്തരത്തില്‍ കാമുകിയെ മാറ്റിനിര്‍ത്തിയതെന്നാണ് യുവി വെളിപ്പെടുത്തിയത്. 'ഞാനൊരു സിനിമാ നടിയുമായി പ്രണയത്തിലായിരുന്നു. അവളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2007ല്‍ വളരെ പ്രശസ്തയായ നടിയായിരുന്നു.

ഞാനന്ന് ഓസീസ് പര്യടനത്തിനെത്തിയപ്പോള്‍ അവളും അവിടെ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. എന്നെ കാണാന്‍ വരുതെന്നും സംസാരിക്കാന്‍ ശ്രമിക്കരുതെന്നും അവളോട് പറഞ്ഞിരുന്നു. ഞാന്‍ ഓസീസ് പര്യടനത്തിലാണെന്നും ശ്രദ്ധ തെറ്റിക്കരുതെന്നും പറഞ്ഞു. എന്നാല്‍ എന്നെ പിന്തുടര്‍ന്ന് അവള്‍ വന്നു. പരമ്പരയില്‍ എനിക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ചിന്തിച്ചത് അവളെ കാണാതിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല.

അവളും എന്നെ കാണണമെന്ന് പറഞ്ഞു. ഇതോടെ രാത്രിയില്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തു. നീ ഷൂട്ടിങ്ങില്‍ ശ്രദ്ധിക്കാനും ഞാന്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാമെന്നും പറഞ്ഞാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്' യുവരാജ് പറഞ്ഞു.

yuvraj singh

ആരാണ് ആ കാമുകി?

ദീപികാ പദുക്കോണാണ് ഈ കാമുകിയെന്നാണ് പാപ്പരസികള്‍ പറയുന്നത്. ദീപികയെ സിനിമയിലേക്ക് കൊണ്ടുവന്നത് യുവരാജ് സിങ്ങാണെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ ഉള്ളതാണ്. ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ സിനിമയിലേക്ക് ദീപികയെ നിര്‍ദേശിച്ചത് യുവരാജായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് വിവാഹത്തിലേക്ക് നീണ്ടില്ല. ദീപിക അതിവേഗം സൂപ്പര്‍ നടിയായി വളര്‍ന്നതോടെ യുവരാജുമായുള്ള പ്രണയം പൊളിഞ്ഞു. രണ്ട് പേരും തമ്മില്‍ ഡേറ്റ് ചെയ്യുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ പിന്നീട് ഈ ബന്ധം വിവാഹത്തിലേക്കെത്തും മുമ്പ് അവസാനിച്ചു. ഇതിന് ശേഷവും പല പ്രണയ ബന്ധങ്ങളും യുവരാജിനുണ്ടായിരുന്നു. എന്നാല്‍ രോഗ ബാധിതനായതോടെ കരിയറില്‍ പിന്നോട്ട് പോവുകയും ഇടവേളയെടുക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ എല്ലാ പ്രണയ ബന്ധങ്ങളും തകര്‍ന്നു. കരിയറില്‍ അര്‍ഹിച്ച യാത്രയയപ്പ് ലഭിക്കാതെയാണ് യുവരാജ് കളം വിട്ടത്. ഇതിന് കാരണം അദ്ദേഹത്തിന്റെ അര്‍ബുദ രോഗ ബാധയായിരുന്നുവെന്ന് പറയാം.

ഹേസല്‍ കേച്ചിനെ വിവാഹം ചെയ്തു

യുവരാജ് സിങ് വിവാഹം ചെയ്തത് മോഡലായ ഹേസല്‍ കേച്ചിനെയാണ്. പ്രണയത്തിലൂടെത്തന്നെയാണ് ഇരുവരും വിവാഹം ചെയ്തത്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന യുവരാജ് തന്റെ ക്രിക്കറ്റ് ക്യാംപിലൂടെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നു. അഭിഷേക് ശര്‍മ യുവരാജ് സിങ്ങിന് കീഴില്‍ വളര്‍ന്ന യുവതാരങ്ങളിലൊരാളാണ്. അധികം വൈകാതെ ഐപിഎല്ലില്‍ പരിശീലക റോളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് യുവരാജ്. ഈ നീക്കം നടക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, September 26, 2024, 17:13 [IST]
Other articles published on Sep 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+