For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആറാട്ടിന്' ശേഷം ബ്രോഡിന്റെ പിതാവ് പറഞ്ഞതെന്ത്? മനസുതുറന്ന് യുവി

2007 ലോകകപ്പില്‍ യുവരാജ് സിങ് നടത്തിയ 'ആറാട്ട്' ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നലെ കഴിഞ്ഞുപോയതുപോലെയാണ്. ആന്‍ഡ്രൂ ഫ്‌ളിന്റോഫിനോടുള്ള രോഷം ഇംഗ്ലണ്ട് ടീമിലെ അന്നത്തെ യുവ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനോട് യുവരാജ് തീര്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം തലയില്‍ കൈവെച്ചുപോയി.

ആറാട്ട്

ഒന്നാം പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, അഞ്ചാം പന്ത്, ആറാം പന്ത് — ബ്രോഡ് എറിഞ്ഞ ആറ് പന്തും അതിര്‍ത്തി പറത്തി യുവി. സംഭവിച്ചെന്തെന്നറിയാതെ വിളറി വെളുത്ത ബ്രോഡിന്റെ മുഖം ആരാധകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ് കിടക്കുന്നു. അന്നത്തെ മത്സരത്തില്‍ ബ്രോഡിന്റെ ഓവറില്‍ അടിച്ചെടുത്ത 36 അടക്കം 58 റണ്‍സാണ് 14 പന്തില്‍ യുവി തികച്ചത്. മത്സരത്തില്‍ ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയതും ബ്രോഡിന്റെ ഓവര്‍ത്തന്നെ.

സന്തോഷം തോന്നി

വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ആറാട്ട് വീണ്ടും ഓര്‍ത്തെടുക്കുകയാണ് യുവരാജ് സിങ്. 'എന്നത്തേയും പോലെ ഫ്രെഡ്ഡി ഫ്രെഡ്ഡിയാവുകയായിരുന്നു അന്നും. അദ്ദേഹം എന്നോട് ചില വാക്കുകള്‍ പറഞ്ഞു. ഞാന്‍ തിരിച്ചും. എന്തായാലും ഇംഗ്ലണ്ടിനെതിരെ ആറ് സിക്‌സുകള്‍ തികയ്ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. കാരണം ഏതാനും ആഴ്ച്ചകള്‍ മുന്‍പ് ദിമിത്രി മാഷരാനസ് ഒരോവറില്‍ അഞ്ചു തവണ എന്നെ സിക്‌സറിന് പായിച്ചിരുന്നു', യുവരാജ് പറഞ്ഞു.

ക്രിസ് ബോർഡുമായി സംസാരിച്ചു

'ബ്രോഡിന്റെ ഓവറില്‍ ആറാമത്തെ സിക്‌സും പൂര്‍ത്തിയാക്കിയപ്പോള്‍ ഞാനാദ്യം ഫ്രെഡ്ഡിയെ നോക്കി. ശേഷം ദിമിത്രിയെയും. ഈ സമയം അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു', യുവരാജ് കൂട്ടിച്ചേര്‍ത്തു. മത്സരശേഷം ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡുമായി നടത്തിയ സംഭാഷണവും യുവിയുടെ ഓര്‍മ്മയിലുണ്ട്.

Most Read: ഹര്‍ഭജനാണ് ശരി, ധോണി ഇനി ഇന്ത്യക്കുവേണ്ടി കളിക്കില്ല!! പറഞ്ഞത് മുന്‍ സഹതാരം നെഹ്‌റ

ഒപ്പിട്ട് നൽകി

അന്നത്തെ മത്സരത്തില്‍ ക്രിസ് ബോര്‍ഡായിരുന്നു മാച്ച് റഫറി. തൊട്ടടുത്ത ദിവസമാണ് ക്രിസ് ബോര്‍ഡ് സന്ദര്‍ശിക്കാന്‍ വന്നത്. കഴിഞ്ഞ ദിവസത്തെ കളിയോടെ മകന്റെ കരിയര്‍ ഏതാണ്ട് നശിച്ചിരിക്കുന്നു. പ്രായശ്ചിത്തമെന്നവണ്ണം അവന് വേണ്ടി ഷര്‍ട്ടില്‍ ഒപ്പിട്ട് നല്‍കണമെന്ന് ക്രിസ് ബോര്‍ഡ് ആവശ്യപ്പെട്ടതായി യുവരാജ് ഓര്‍ത്തെടുത്തു. ഇന്ത്യയുടെ ജേഴ്‌സിയിലാണ് യുവരാജ് ബ്രോഡിനായി ഓട്ടോഗ്രാഫ് നല്‍കിയത്. അതില്‍ ഇങ്ങനെയും കുറിച്ചു, 'ഒരോവറില്‍ അഞ്ചു തവണ ഞാനും സിക്‌സ് വഴങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ വേദന എനിക്ക് അറിയാം. എന്തായാലും വരുംഭാവിയില്‍ ഇംഗ്ലണ്ടിനായി തിളങ്ങാനുള്ള എല്ലാ ഭാവുകങ്ങളും നേരുന്നു'.

ലോകോത്തര ബൌളർ

Most Read: ഇന്ന് ചോദിച്ചാലും സച്ചിന്‍ ഔട്ടുതന്നെ — കുപ്രസിദ്ധ എല്‍ബിഡബ്ല്യു തീരുമാനത്തെ കുറിച്ച് ഇയാന്‍ ഗൗള്‍ഡ്

പറഞ്ഞുവരുമ്പോള്‍ നിലവില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. യുവിയുടെ അഭിപ്രായത്തില്‍ ക്രിക്കറ്റിലെ മികച്ച തിരിച്ചുവരവാണ് ബ്രോഡ് നടത്തിയിരിക്കുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കരിയര്‍ അവിടെ നിര്‍ത്തിയേനെയെന്ന് യുവി പറയുന്നു.

Story first published: Sunday, April 26, 2020, 20:46 [IST]
Other articles published on Apr 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+