Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജനാണ് ശരി, ധോണി ഇനി ഇന്ത്യക്കുവേണ്ടി കളിക്കില്ല!! പറഞ്ഞത് മുന്‍ സഹതാരം നെഹ്‌റ

മുംബൈ: മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ ടീമംഗവും പേസറുമായിരുന്ന ആശിഷ് നെഹ്‌റ. കഴിഞ്ഞ പത്ത് മാസത്തോളമായി ധോണി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയാണ്. 2019 ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വലിയൊരു ബ്രേക്കെടുക്കുകയായിരുന്നു.

nehra

ഇന്ത്യന്‍ ടീമിനു വേണ്ടി ധോണി ഇനി കളിക്കുമെന്നു താന്‍ കരുതുന്നില്ലെന്നു നെഹ്‌റ വ്യക്തമാക്കി. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം കളിക്കണമെന്ന് ആഗ്രഹിക്കും ചെയ്താല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു താന്‍ പ്രഥമ പരിഗണന നല്‍കുക ധോണിക്കായിരിക്കും. എന്നാല്‍ അദ്ദേഹത്തെ തനിക്കു നന്നായറിയാം. അതുകൊണ്ടു തന്നെയാണ് ഇന്ത്യക്കു വേണ്ടി ഇനി ധോണി കളിക്കില്ലെന്നു താന്‍ പറയുന്നത്. എങ്കിലും മറ്റൊരു സര്‍പ്രൈസ് ധോണിയില്‍ നിന്നുണ്ടാവില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അദ്ദേഹം ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നത് മറ്റൊരു വിഷയമാണ്. കാര്യമാണ്. എന്നാല്‍ ഈ സാഹചര്യത്തെ ഇങ്ങനെ മാത്രമേ നേരിടാന്‍ കഴിയൂവെന്നും നെഹ്‌റ വ്യക്തമാക്കി.

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ നെഹ്‌റയും സംഘത്തിലുണ്ടായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം 2016ല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ കളിച്ച് നെഹ്‌റ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയതും ധോണിക്കു കീഴിലായിരുന്നു.

ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് കഴിഞ്ഞ ദിവസം മുന്‍ ടീമംഗവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവുമായ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സമാനമായ അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. ഐപിഎല്ലില്‍ കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നുണ്ടെന്നത് എല്ലാവര്‍ക്കും 100 ശതമാനം ഉറപ്പുള്ള കാര്യമാണ്. എന്നാല്‍ ഇന്ത്യക്കു വേണ്ടി തുടര്‍ന്നു കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ മാത്രമാണ് സംശയം. ഇന്ത്യക്കു വേണ്ടി ഇനി കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നത്. കാരണം ഇന്ത്യക്കായി അത്രയും മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞതായും ഭാജി രോഹിത് ശര്‍മയുമായുള്ളള ഇന്‍സ്റ്റഗ്രാം ലൈവില്‍ വ്യക്തമാക്കിയിരുന്നു.

bhaj

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാംപിനൊപ്പം ഇത്തവണ ചേര്‍ന്നപ്പോള്‍ ധോണിയുടെ ഭാവിയെക്കുറിച്ച് തന്നോടു പലരും ചോദിച്ചിരുന്നതായി ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യക്കു വേണ്ടി ധോണി ഇനിയും കളിക്കുമോയെന്നും ടി20 ലോകകപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമോയെന്നുമായിരുന്നു പലരുടെയും സംശയം. തനിക്ക് അറിയില്ലെന്നായിരുന്നു അവര്‍ക്കു നല്‍കിയ മറുപടി. ധോണി എന്താണോ ചെയ്യുന്നത്, അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും താന്‍ വ്യക്തമാക്കിയതായി ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, April 26, 2020, 14:37 [IST]
Other articles published on Apr 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+