IPL: ലേലത്തില്‍ ഉയര്‍ന്ന വില... ആ താരം തീര്‍ന്നു! അവര്‍ നിങ്ങളെ വലിച്ചു വീഴ്ത്താന്‍ ശ്രമിക്കും- യുവി
മുംബൈ: ഐപിഎല്ലില്‍ ഉയര്‍ന്ന വിലയ്ക്കു ഫ്രാഞ്ചൈസിയിലെത്തുന്ന താരത്തിന് മറ്റൊരു താരത്തേക്കാള്‍ ഇരട്ടി സമ്മര്‍ദ്ദമുണ്ടാവുമെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഭിപ്രായപ്പെട്ടു. മുന്‍ ടീമംഗവും അടുത്ത കൂട്ടുകാരനുമായ മുഹമ്മദ് കൈഫുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു യുവി.
ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച താരം കൂടിയായിരുന്നു അദ്ദേഹം. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ഐപിഎല്ലില്‍ യുവിക്കു ആവര്‍ത്തിക്കാനായിട്ടില്ലെന്നു കാണാം. തന്റെ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് വില പിടിപ്പുള്ള താരങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം കൂടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നു വ്യക്തമാണ്. തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് യുവിക്കായിരുന്നു.

വലിയ തുക തന്നെയാണ് ഒരു താരത്തിനു മേല്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കുന്നത്. പെര്‍ഫോം ചെയ്‌തേ തീരൂവെന്ന സമ്മര്‍ദ്ദം താരത്തിന്റെ പ്രകടനത്തെയും ബാധിക്കുമെന്ന് യുവി ചൂണ്ടിക്കാട്ടി. ലേലത്തില്‍ വലിയ തുക ലഭിച്ചാല്‍ അത് ആ താരത്തെ ഒരിക്കലും മാറ്റില്ല. വിജയത്തിന്റെ പടവുകള്‍ നിങ്ങള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ നിങ്ങള്‍ പിടിച്ചുവലിച്ച് താഴെയിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമെന്നും യുവി അഭിപ്രായപ്പെട്ടു.

വലിയ തുക ലഭിച്ച ശേഷം പെര്‍ഫോം ചെയ്തില്ലെങ്കില്‍ അത് വിമര്‍ശകര്‍ ആയുധമാക്കും. ഇത്രയും പണം കിട്ടിയിട്ടും അതിനൊത്ത പ്രകടനം ആ താരത്തില്‍ നിന്നുണ്ടായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. പോസിറ്റീവ് വാര്‍ത്തകളേക്കാള്‍ നെഗറ്റീവ് വാര്‍ത്തകളാണ് വില്‍ക്കപ്പെടുന്നത്. യുവതാരങ്ങളോട് തനിക്കൊരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ടെലിവിഷനില്‍ നിന്നും പത്രങ്ങളില്‍ നിന്നും പരമാവധി മാറി നില്‍ക്കണമെന്ന് 38കാരനായ യുവരാജ് ആവശ്യപ്പെട്ടു.

ഐപിഎല്ലിലെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഏറ്റവും വില കൂടിയ താരമെന്ന റെക്കോര്‍ഡ് യുവിക്കു മാത്രം അവകാശപ്പെട്ടതാണ്. 16 കോടി നേടിയായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. 2015ലെ ഐപിഎല്ലിലായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) 16 കോടി രൂപ യുവിക്കു വേണ്ടി വാരിയെറിഞ്ഞത്.
അതിനു തൊട്ടുമുമ്പത്തെ സീസണിലെ ലേലത്തിലും യുവിയായിരുന്നു മൂല്യത്തില്‍ നമ്പര്‍ വണ്‍. 14.5 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടു ടീമുകള്‍ക്കൊപ്പവും തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ യുവി പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവി വിദേശ 20 ലീഗുകളില്‍ ഇപ്പോള്‍ സജീവമാണ്. ഇന്ത്യയില്‍ നടന്ന റോഡ് സുരക്ഷ ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്ഡ് ഹൈദരാബാദിനൊപ്പവും (2016) മുംബൈ ഇന്ത്യന്‍സിനൊപ്പവും (2019) കിരീടനേട്ടത്തില്‍ യുവി പങ്കാളിയായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications