Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റെ ബാറ്റിങാണ് ബാറ്റിങ്!! എന്തൊരടി... മറ്റാരും ഹിറ്റ്മാനോളം വരില്ല, പുകഴ്ത്തി യുവി

Yuvraj Singh Praises Rohit Sharma's Batting | Oneindia Malayalam

മുംബൈ: ലോക ക്രിക്കറ്റില്‍ ഏറ്റവും അനായാസം ഷോട്ടുകള്‍ പായിച്ചിരുന്ന ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സ്ഥാനം. ഇത്രയും അനായാസമായി ബൗണ്ടറികളും സിക്‌സറുകളും നേടിയിരുന്ന ബാറ്റ്‌സ്മാന്‍മാര്‍ വളരെ് കുറവായിരുന്നു. അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവുകളും ഫ്‌ളിക്കുകളും ലോഫ്റ്റഡ് ഷോട്ടുകളും വമ്പന്‍ സിക്‌സറുകളുമെല്ലാം കാണികള്‍ക്കു ഒരു കാലത്ത് ആവേശമായിരുന്നു.

നിലവില്‍ മല്‍സരരംഗത്തുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും അനായാസമായി ഷോട്ടുകള്‍ കളിക്കുന്ന താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് യുവി.

രോഹിത് ശര്‍മ തന്നെ

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഇപ്പോള്‍ ഏറ്റവും അനായാസം ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്‌സ്മാനെന്നു യുവി ചൂണ്ടിക്കാട്ടി. ഇത്രയും മികച്ച രീതിയില്‍ ഷോട്ടുകള്‍ കളിക്കുന്ന കാര്യത്തില്‍ മറ്റാരും രോഹിത്തിന്റെ അടുത്തെത്തില്ലെന്നും യുവി പറഞ്ഞു.
വളരെ ക്ലീനായും സുന്ദരമായുമാണ് രോഹിത് ഷോട്ടുകള്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനു കീഴില്‍ കളിച്ചിട്ടുള്ള യുവി കൂട്ടിച്ചേര്‍ത്തു.

മറ്റാര്‍ക്കുമാവില്ല

വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം മികച്ച ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ്. പക്ഷെ രോഹിത്തിനെപ്പോലെ സിംപിളായി, സൗന്ദര്യാത്മകമായി ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്കൊന്നും സാധിക്കില്ലെന്നു യുവി അഭിപ്രായപ്പെട്ടു.
യുവരാജിന്റെ ഈ അഭിപ്രായത്തോടു വിയോജിക്കുന്നവര്‍ വളരെ കുറവായിരിക്കും. കാരണം, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഹിറ്റ്മാന്റെ സ്ഥാനം.

നിരവധി റെക്കോര്‍ഡുകള്‍

പല ബാറ്റിങ് റെക്കോര്‍ഡുകളും രോഹിത് ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മൂന്നു ഡ്ബിള്‍ സെഞ്ച്വറികളും ടി20യില്‍ നാലു സെഞ്ച്വറികളും നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനും അദ്ദേഹമാണ്. ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിത്തിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേയാണ് 264 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം ലോക റെക്കോര്‍ഡിട്ടത്.

Story first published: Thursday, February 13, 2020, 12:06 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+