Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗ്, ഗംഭീര്‍ ഔട്ട്, യുവരാജ് സിംഗ് ഇന്‍

ബാംഗ്ലൂര്‍: കാന്‍സറിനോട് പൊരുതിയ അത്രയും വീറ് വേണ്ടിവന്നില്ല യുവരാജ് സിംഗിന് സെലക്ടര്‍മാരെ മുട്ടുകുത്തിക്കാന്‍. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോയ യുവി സിക്‌സറുകളും ഫോറും തുരുതുരെ പറത്തിയാണ് യുവരാജ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന ഏകദിന - ട്വന്റി 2- മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് യുവരാജ് തിരിച്ചെത്തിയിരിക്കുന്നത്.

ഇന്ത്യ എ - വെസ്റ്റ് ഇന്‍ഡീസ് എ പരമ്പര, ചാലഞ്ചര്‍ ട്രോഫി എന്നീ കളികളില്‍ മിന്നുന്ന ഫോമിലായിരുന്നു യുവരാജ് സിംഗ്. വിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയുമാണ് യുവരാജ് അടിച്ചെടുത്തത്. ഒരേയൊരു ട്വന്റി 20 മത്സരത്തിലും യുവി അര്‍ദ്ധസെഞ്ചുറിയടിച്ചു. ചാലഞ്ചര്‍ ട്രോഫിയിലും ഫോം തുടര്‍ന്ന യുവരാജ് ഇന്ത്യ ബ്ലൂവിന്റെ നായകനായിരുന്നു.

yuvraj

ഈ വര്‍ഷം ജനുവരിയിലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി, ത്രിരാഷ്ട്ര കപ്പ്, സിംബാബ്‌വെ പര്യടനം എന്നിവയ്ക്ക് യുവരാജിന് അവസരം കിട്ടിയിരുന്നില്ല. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നീ സീനിയര്‍ താരങ്ങളെ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ഓസ്‌ട്രേലിയയിലേക്ക് പരിഗണിച്ചില്ല.

ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീം: എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, അംബാട്ടി റായിഡു, ഷാമി അഹമ്മദ്, ജയ്‌ദേവ് ഉനക്ദത്ത്. ഒക്ടോബര്‍ 10 മുതലാണ് കളികള്‍.

Story first published: Monday, September 30, 2013, 13:10 [IST]
Other articles published on Sep 30, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+