Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുബെ തന്റെ പിന്‍ഗാമിയോ? പ്രതികരിച്ച് യുവി... ആദ്യം അതിനാവട്ടെയെന്ന് സൂപ്പര്‍ താരം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ അംഗമായ മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടാണ് പലരും ഉപമിക്കുന്നത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ദുബെയുടെ ചില ഷോട്ടുകള്‍ക്കു യുവിയുടേതുമായുള്ള സാമ്യമാണ് ഇതിന്റെ പ്രധാന കാരണം. ബംഗ്ലാദേശിനോട് ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ ആദ്യ ടി20യിലായിരുന്നു ദുബെയുടെ അരങ്ങേറ്റം. എന്നാല്‍ ഒരു റണ്‍സിന് പുറത്തായ താരത്തിന് ബൗങിങിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

yuvi

തന്നെയും ദുബെയെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് യുവരാജ്. ആദ്യം ഈ താരം കരിയര്‍ തുടങ്ങട്ടെ. പിന്നീട് കരിയറില്‍ ഏതെങ്കിലുമൊരു തലത്തില്‍ എത്തിയ ശേഷം മതി ദുബെയെ ആരുമായും താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തെ താനുമായി താരതമ്യം ചെയ്യരുത്. ദുബെ സ്വയം ഒരു പേരുണ്ടാക്കിയെടുക്കട്ടെ. അതിനുള്ള പ്രതിഭ താരത്തിനുണ്ടെന്നും യുവി വിശദമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ദുബെയ്ക്കു ആദ്യമായി ഇമന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. എന്നാല്‍ ആദ്യ കളിയില്‍ തന്റെ പ്രതിഭ പുറത്തെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. ബാറ്റിങില്‍ സിംപിള്‍ ക്യാച്ച് നല്‍കിയാണ് ദുബെ ക്രീസ് വിട്ടത്. കളിയുടെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണമെന്നിരിക്കെയായിരുന്നു താരത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യാന്‍ അവസരം നല്‍കിയത്. മൂന്നാമത്തെ പന്തില്‍ തന്നെ ബംഗ്ലാദേശ് വിജയറണ്‍സ് നേടുകയും ചെയ്തു. അരങ്ങേറ്റ മല്‍സരത്തിലെ മോശം പ്രകടനത്തിന് വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായകമായ രണ്ടാം ടി20യില്‍ പ്രായശ്ചിത്തം നടത്താനൊരുങ്ങുകയാണ് 26കാരനായ ദുബെ.

Story first published: Wednesday, November 6, 2019, 15:16 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+