വിരമിക്കല്‍; യുവരാജ് ഒടുവില്‍ തീരുമാനമെടുത്തു... ഇനി അധികമില്ല, യുവിക്കാലം

മൊഹാലി: ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റര്‍ യുവരാജ് സിങ് ഒടുവില്‍ കളി മതിയാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തു. ഐപിഎല്ലില്‍ ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ യുവി 2017നു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും പഴയ യുവിയെ കാണാനായിട്ടില്ല.
ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചുവെന്നിരിക്കെയാണ് 36 കാരന്‍ വിരമിക്കലിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയത്. ഫിറ്റ്‌നസില്ലായ്മയും മോശം ഫോമുമെല്ലാം യുവിയെ വലയ്ക്കുന്നുണ്ട്.

തീരുമാനം 2019ല്‍
2019ലെ സീസണിനു ശേഷം വിരമിക്കലിനെക്കുറിച്ചു ഔദ്യോഗികരമായി പ്രഖ്യാപിക്കുമെന്നു ലോകകപ്പ് കിരീടവിജയത്തില്‍ പങ്കാളിയായിട്ടുള്ള യുവരാജ് പറഞ്ഞു. ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്റി20 മല്‍സരങ്ങളിലും കളിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ സെലക്റ്റര്‍മാര്‍ക്ക് അത്ര പ്രിയങ്കരനല്ല.
2017 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് യുവി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അവസാനമായി ഇന്ത്യ ശ്രീലങ്കയില്‍ നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ കളിച്ചിരുന്നെങ്കിലും യുവി ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. വിരാട് കോലിയുള്‍പ്പെടെ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കി പരീക്ഷണ ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്കു അയച്ചത്.

2000 മുതല്‍ കളിക്കുന്നുണ്ട്
ഇന്നലെങ്കില്‍ നാളെ എല്ലാവര്‍ക്കും കരിയറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും. 2000 മുതല്‍ താന്‍ മല്‍സരരംഗത്തുണ്ട്. 17- 18 വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ 2019ന്റെ അവസാനം വിരമിക്കുന്നതിനെക്കുറിച്ചു പ്രഖ്യാപിക്കുമെന്നു യുവി വ്യക്തമാക്കി.
ഐപിഎല്ലില്‍ തന്റെ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രകടനത്തില്‍ താരം സന്തോഷത്തിലാണ്. ഈ സീസണില്‍ പഞ്ചാബ് തീര്‍ച്ചയായും പ്ലേഓഫിലേക്കു യോഗ്യത നേടുമെന്ന് യുവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീമിന്റെ ഓപ്പണറും വിന്‍ഡീസിന്റെ ഇതിഹാസ താരവുമായ ക്രിസ് ഗെയ്‌ലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഇതുവരെ മോശം പ്രകടനം
യുവിയെ സംബന്ധിച്ചിടത്തോളം ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെ ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും 36 റണ്‍സ് മാത്രമാണ് താരം നേടിയത്.
ഗെയ്‌ലിന്റെ പ്രകടനം താന്‍ ഏറെ ആസ്വദിക്കുന്നതായി യുവി പറഞ്ഞു. കളിക്കളത്തിനു പുറത്ത് ഏറ്റവുമടുത്ത സുഹൃത്ത് കൂടിയാണ് ക്രിസ്. കളിക്കളത്തില്‍ ബോസിനെപ്പോലെ പെര്‍ഫോം ചെയ്യുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും അപകടകാരിയായ താരമാണ്. പഞ്ചാബിനു വേണ്ടി ഇതുവരെയുള്ള ക്രിസിന്റെ പ്രകടനത്തില്‍ അതിയായ സ്‌ന്തോഷമുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications