
നാലാം നമ്പര്‍?
ലോകകപ്പിലും നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ മികച്ചൊരു കളിക്കാരനെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് സെമിയില്‍ ഇന്ത്യക്കു വിനയായതെന്നു യുവി പറയുന്നു.
നാലാം നമ്പറില്‍ ഒരാളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. നാലാം നമ്പറില്‍ ഒരാള്‍ നിറം മങ്ങിയാലും നിങ്ങള്‍ ലോകകപ്പ് ടീമിലുണ്ടാവുമെന്നാണ് ടീം മാനേജ്‌മെന്റ് അയോളോട് പറയേണ്ടത്. 2003ലെ ലോകകപ്പ് നോക്കൂ. ലോകകപ്പിനു മുമ്പ് നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ബാറ്റിങില്‍ എല്ലാവരും നിരാശപ്പെടുത്തി. എന്നിട്ടും അതേ ടീം തന്നെയാണ് ലോകകപ്പില്‍ കളിച്ചതെന്ന് യുവി ചൂണ്ടിക്കാട്ടി.

റായുഡുവിനെ തഴഞ്ഞത്
അമ്പാട്ടി റായുഡുവിനോട് ടീം മാനേജ്‌മെന്റ് ചെയ്തത് ഒട്ടും ശരിയായില്ലെന്നു യുവി അഭിപ്രായപ്പെട്ടു. ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു റായുഡു. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തു. എന്നാല്‍ മൂന്നോ, നാലോ ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ റായുഡുവിനെ ലോകകപ്പ് ടീമില്‍ നിന്നും തഴയുകയായിരുന്നുവെന്നും യുവി വിശദമാക്കി.

പിന്തുണ നല്‍കണം
റായുഡുവിന് പകരം റിഷഭ് പന്തിനെയും നാലാം നമ്പറില്‍ പരീക്ഷിച്ച ഇന്ത്യ പിന്നീട് അദ്ദേഹത്തെയും ഈ സ്ഥാനത്തു നിന്നു മാറ്റി. ഏകദിനത്തില്‍ നാലാം നമ്പര്‍ പൊസിഷന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സ്ഥാനത്ത് ഏതെങ്കിലുമൊരു താരം മികച്ച പ്രകടനം നടത്തണമെങ്കില്‍ അദ്ദേഹത്തിനു ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചേ തീരൂ. എല്ലാ സമയത്തും മികച്ച പ്രകടനം നടത്തിയില്ലെന്ന് വച്ച് ഒരാളെ ഒഴിവാക്കുന്നത് ശരിയല്ലെന്നും യുവി പറഞ്ഞു.


Click it and Unblock the Notifications











