യുവരാജ് സിംഗ് സിംഹം.. അവന്‍ മയക്കുമരുന്നിന് അടിമയല്ല... സഹോദരഭാര്യ പറയുന്നതെന്ത്?
ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് മയക്കുമരുന്നിന് അടിമയല്ലെന്ന് പിതാവ് യോഗ് രാജ് സിംഗ്. യുവരാജ് ഒരു സിംഹമാണ്. ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ല. - യോഗ് രാജ് സിംഗ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ആറ് ഏകദിനത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളറാണ് യോഗ് രാജ് സിംഗ്.
ഒരു പോപ്പുലര്‍ ടി വി റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേ യുവരാജിന്റെ സഹോദര ഭാര്യയായ ആകാന്‍ഷ ശര്‍മയാണ് യുവരാജ് സിംഗ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന കാര്യം പറഞ്ഞത്. യുവരാജിന്റെ സഹോദരനായ സോരവാര്‍ സിംഗിന്റെ ഭാര്യയാണ് ആകാന്‍ഷ ശര്‍മ. സോരാവാര്‍ സിംഗും ആകാന്‍ഷ ശര്‍മയും ഇപ്പോള്‍ വേര്‍ പിരിഞ്ഞ് താമസിക്കുകയാണ്.

എന്ത് അംസബന്ധമാണ് ആകാന്‍ഷ പറയുന്നത്. ഇത് വെറും നോണ്‍സെന്‍സാണ് - ഡെക്കാന്‍ ക്രോണിക്കിളിനോട് സംസാരിക്കവേ യോഗ് രാജ് സിംഗ് പറഞ്ഞു. ഈ പരമാര്‍ശം വഴി സ്വന്തം കുടുംബത്തെ അപമാനിക്കുകയാണ് ആകാന്‍ഷ ചെയ്തിരിക്കുന്നത് എന്നും യോഗ് രാജ് പറഞ്ഞു യുവരാജ് അടക്കമുള്ള എന്റെ നാല് മക്കളും സിംഹങ്ങളാണ്. അവര്‍ പുല്ല് തിന്നുന്നവരല്ല.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് മയക്കുമരുന്നിന് അടിമയാണ് എന്ന വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. രഞ്ജി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിക്കുകയാണ് യുവി ഇപ്പോള്‍. മൂന്ന് കളിയില്‍ 500 ല്‍ കൂടുതല്‍ റണ്‍സടിച്ചിട്ടും യുവരാജിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലും ആരാധകര്‍ക്ക് അമര്‍ഷമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications