Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇപ്പോഴും തുഴഞ്ഞ് തന്നെ കളി, യുവരാജ് 59 പന്തില്‍ 78!

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ സൂപ്പര്‍ സ്റ്റാറുകളായ യുവരാജ് സിംഗിനും എം എസ് ധോണിക്കും വിജയം. ജാര്‍ഖണ്ഡിന് വേണ്ടി വണ്‍ ഡൗണായി പ്രമോഷന്‍ കിട്ടിയെത്തിയ ധോണി വെറും 1 റണ്‍സിന് പുറത്തായെങ്കിലും ടീം കളി ജയിച്ചു. മറ്റൊരു കളിയില്‍ യുവരാജ് സിംഗാകട്ടെ തകര്‍പ്പന്‍ ഒരു അര്‍ധസെഞ്ചുറിയോടെ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.

രാജസ്ഥാനെതിരെ വെറും 59 പന്തിലായിരുന്നു യുവരാജ് സ്‌പെഷല്‍ 78 റണ്‍സ് ഇന്നിംഗ്‌സ് പിറന്നത്. 44.4 ഓവറുകളില്‍ വെറും 4 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയലക്ഷ്യമായ 271 ലെത്തി. 10 ഫോറും 2 സിക്‌സുമായിട്ടാണ് യുവരാജ് തന്റെ മാച്ച് വിന്നിങ് ഇന്നിംഗ്‌സ് കളിച്ചത്. രാജസ്ഥാനെതിരായ ഈ ജയത്തോടെ പഞ്ചാബ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 5 കളിയില്‍ 4 ജയവുമായി പഞ്ചാബിന് ഇപ്പോള്‍ 10 പോയിന്റുകളുണ്ട്.

yuvraj-india

ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും ധോണി ക്യാപ്റ്റന്‍സി കൂടി ഏറ്റെടുത്ത് ടീമിനെ ജയിപ്പിക്കുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം ധോണിയുടെ വകയായിരുന്നു. ഫീല്‍ഡര്‍മാരെ വിന്യസിച്ചും ബൗളിംഗ് മാറ്റങ്ങള്‍ വരുത്തിയും ധോണി ഫീല്‍ഡില്‍ നിറഞ്ഞുനിന്നു. ഒരു ക്യാച്ചും ഒരു സ്റ്റംബിങും കൂടി ധോണിയുടെ വകയായി ഉണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് നിശ്ചിത 50 ഓവറില്‍ 216 റണ്‍സാണ് എടുത്തത്. ഇഷാങ്ക് ജോഗി 50ഉം കുമാര്‍ 47ഉം റണ്‍സെടുത്തു. ശക്തരായ കര്‍ണാടകയ്‌ക്കെതിരെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്താണ് ജാര്‍ഖണ്ഡ് 47 റണ്‍സിന്റെ ജയം പിടിച്ചത്. 5 കളിയില്‍ നാല് ജയത്തോടെ ജാര്‍ഖണ്ഡ് ഗ്രൂപ്പ് ബി യില്‍ ഒന്നാം സ്ഥാനത്താണ്.

Story first published: Wednesday, December 16, 2015, 11:13 [IST]
Other articles published on Dec 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+