Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിങ്-ഹസന്‍ കീച്ച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, ആശംസകളുമായി ആരാധകര്‍

1

മൊഹാലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്-ഹസന്‍ കീച്ച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന സന്തോഷം ഇന്‍സ്റ്റഗ്രാം വഴി യുവരാജ് സിങ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 2016 നവംബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് യുവരാജ് അച്ഛനായിരിക്കുന്നത്.

' ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്‌നേഹത്തോടെ ഹസലും യുവരാജും' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ യുവരാജ് കുറിച്ചത്.

1

യുവരാജിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുന്നത്. യുവരാജിനെപ്പോലെ ഭാവിയില്‍ മികച്ചൊരു ക്രിക്കറ്റ് താരമായി മകനും മാറട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവര്‍ക്കെല്ലാം പെണ്‍കുഞ്ഞാണ്. യുവരാജിന്റെ കുഞ്ഞിനായുള്ള വളരെ നാളായുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. യുവരാജ് സിങ്ങിന്റെ കുഞ്ഞിന് വ്യത്യസ്തമായ പേരുകളും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിര്‍ദേശിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ യുവരാജിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്. ഇന്ത്യക്കായി ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ഏക താരമാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജിന്റെ നേട്ടം.

2

ഗ്ലാമര്‍ താരമായ യുവരാജിന്റെയും ഹസന്റെയും കല്യാണം സിഖ് ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും നടത്തിയിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയുടെ സൂപ്പര്‍ താരമായ യുവിയെ കരിയറിന്റെ അവസാന സമയത്ത് അര്‍ബുദം വേട്ടയാടിയിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവോടെ യുവരാജ് കളം നിറഞ്ഞാടുമ്പോള്‍ അദ്ദേഹത്തിന് അര്‍ബുദ ബാധയുണ്ടായിരുന്നു. രോഗത്തെത്തുടര്‍ന്ന് ഇടവേളയെടുത്തില്ലായിരുന്നെങ്കില്‍ അല്‍പ്പം കൂടി മികച്ച കരിയര്‍ റെക്കോഡുകളോടെ അദ്ദേഹത്തിന് വിരമിക്കാന്‍ സാധിക്കുമായിരുന്നു.

വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് യുവരാജിന് കളി അവസാനിപ്പിക്കേണ്ടി വന്നത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ യുവരാജ് പങ്കെടുക്കേണ്ടതായിരുന്നെങ്കിലും കുഞ്ഞ് പിറക്കാനുള്ളതിനാല്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

3

40കാരനായ യുവരാജ് 2019ലാണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന വര്‍ഷം നടന്ന റോഡ് സേഫ്റ്റി സീരിസില്‍ യുവരാജ് കളിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ഇപ്പോഴും ആരാധകരെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബോളിവുഡിലെയും ക്രിക്കറ്റിലെയും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും യുവരാജിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. അധികം വൈകാതെ കുട്ടിയുടെ ചിത്രങ്ങള്‍ യുവരാജ് പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Wednesday, January 26, 2022, 9:21 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+