വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിക്കാറായോ. ആയി എന്ന അഭിപ്രായക്കാരാണ് കൂടുതലും. മുന്‍ ക്യാപ്റ്റന്മാരായ രവി ശാസ്ത്രി, സൗരവ് ഗാംഗുലി എന്നിവരെല്ലാം ഈ അഭിപ്രായം പറയുന്നവരാണ്. ധോണിയെ മാറ്റി മൂന്ന് ഫോര്‍മാറ്റിലും കോലിയെ ക്യാപ്റ്റനാക്കണമെന്ന് അടുത്തിടെയാണ് ശാസ്ത്രി പറഞ്ഞത്. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായാലും കളിക്കാരനായി ധോണിക്ക് ടീമില്‍ തുടരാമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
കളിക്കളത്തില്‍ വിരാട് കോലിയുടെ അടുത്ത സുഹൃത്താണ് യുവരാജ് സിംഗ്. ആ യുവരാജ് സിംഗിനോട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. പ്രത്യേകിച്ചും നിലവിലെ ക്യാപ്റ്റനായ ധോണിയും യുവരാജും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ കൂടി നിലവില്‍ ഉള്ളപ്പോള്‍. കോലിയെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് പെട്ടെന്ന് ചൂടാകുകായിരുന്നു യുവരാജ് ചെയ്തത്.

വിരാട് കോലി സംഘടിപ്പിച്ച ഒരു ചാരിറ്റി പരിപാടിക്ക് എത്തിയപ്പോഴാണ് റിപ്പോര്‍ട്ടര്‍മാര്‍ യുവരാജിനോട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കുന്നതിനെപ്പറ്റി ചോദിച്ചത്. താന്‍ ഇവിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ വന്നതല്ല എന്ന് പറഞ്ഞ് യുവരാജ് ദേഷ്യപ്പെട്ട് നടന്നുപോകുകയായിരുന്നു. മുന്‍പ് വിരാട് കോലിയും യുവരാജ് സിംഗും ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. വീഡിയോ കാണൂ..