Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ അച്ഛനെതിരെ ട്വിറ്ററില്‍ പ്രതിഷേധം

<ul id="pagination-digg"><li class="previous"><a href="/news/sports/cricket/yuvraj-singh-father-yograj-singh-comment-on-ms-dhoni-twitter-reactions-1-132573.html">« Previous</a>

ദില്ലി: എം എസ് ധോണിക്കെതിരെ തുടരന്‍ ആക്രമണം നടത്തുന്ന മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിംഗിനെതിരെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രതിഷേധം കനക്കുന്നു. യുവരാജ് സിംഗിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ധോണിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്.

യോഗ്‌രാജ് സിംഗിന്റെ വാക്കുകള്‍ക്കെതിരെ ഒരക്ഷരം മിണ്ടാത്ത ധോണിയെ ട്വിറ്റരാദികള്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ധോണിയെ ബഹുമാനിക്കൂ എന്നാണ് ചിലര്‍ യോഗ്‌രാജ് സിംഗിനോട് പറയുന്നത്. അല്ല ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധോണിക്കെതിരെ ഒന്നും പറയാതിരിക്കുകയെങ്കിലും ചെയ്യണം. ഐ ഐ എന്നില്‍ നിന്നും യോഗ്‌രാജ് സിംഗ് വിവാദത്തില്‍ ഡിഗ്രി എടുത്തു എന്നാണ് ചിലര്‍ കളിയാക്കുന്നത്.

-yuvrajsingh-yograjsingh

നിങ്ങളുടെ മകന്‍ ഒരു നല്ല ക്രിക്കറ്റ് താരമാണ്. ആളുകളുടെ മുന്നില്‍ അയാളെ കളിയാക്കാന്‍ ഇടവരുത്തരുത്. ധോണി എപ്പോഴും വളരെ കൂള്‍ ആണ്. യോഗ്‌രാജ് സിംഗിന്റെ പേര് മാറ്റി യോ ഗ്രഡ്ജ് സിംഗ് എന്നാക്കണമെന്ന് വരെ ചില ധോണി ആരാധകര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നു. മകന്റെ കൂട്ടുകാരനെ കുറ്റം പറയുന്ന ശരാശരി ഇന്ത്യന്‍ പിതാവാണ് യോഗ്‌രാജ് സിംഗ് എന്നാണ് മറ്റ് കമന്റുകള്‍.

രാമായണത്തിലെ വില്ലനായ രാവണനെ പോലെയാണ് ധോണി എന്നാണ് യോഗ്‌രാജ് സിംഗ് ഹിന്ദി ചാനലായ ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അഹങ്കാരിയാണ് ധോണി. തന്റെ മകനെ മറികടന്ന് സൂപ്പര്‍ സ്റ്റാറാകാന്‍ വേണ്ടിയാണ് 2011 ലോകകപ്പ് ഫൈനലില്‍ നേരത്തെ ഇറങ്ങിയത് എന്ന് വരെ യോഗ്‌രാജ് സിംഗ് വെച്ചടിച്ചിരുന്നു. ഇനി അച്ഛന്റെ വാക്കുകളോട് യുവരാജ് സിംഗ് പ്രതികരിക്കുന്നത് എങ്ങനെ എന്ന് നോക്കൂ.

അടുത്ത പേജില്‍: ധോണി വിവാദം, യുവരാജ് സിംഗിന് പറയാനുള്ളത്

<ul id="pagination-digg"><li class="previous"><a href="/news/sports/cricket/yuvraj-singh-father-yograj-singh-comment-on-ms-dhoni-twitter-reactions-1-132573.html">« Previous</a>
Story first published: Wednesday, April 8, 2015, 12:26 [IST]
Other articles published on Apr 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+