Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിവാദം, യുവരാജ് സിംഗിന് പറയാനുള്ളത്

<ul id="pagination-digg"><li class="next"><a href="/cricket/yuvraj-singh-father-yograj-singh-comment-on-ms-dhoni-twitter-reactions-2-000194.html">Next »</a></li></ul>

ലോകകപ്പ് ടീമില്‍ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കിയതിന് പിന്നാലെ യോഗ്‌രാജ് സിംഗ് ഏതാണ്ടിത് പോലെ തന്നെയുള്ള പ്രകടനവുമായി രംഗത്ത് വന്നിരുന്നു. ധോണിയെ ലക്ഷ്യം വെച്ചാണ് അന്നും യോഗ്‌രാജ് സിംഗ് അമ്പുകള്‍ എയ്തത്. തന്നെക്കുറിച്ച് അച്ഛനുള്ള ഉത്കണ്ഠ കൊണ്ടാണ് ഇങ്ങനെ വികാരപരമായി പ്രതികരിച്ചത് എന്ന് പറഞ്ഞ് യുവരാജ് അന്ന് യോഗ്‌രാജ് സിംഗിനെ രക്ഷിച്ചു.

എന്നാല്‍ അന്നത്തെക്കാള്‍ മോശമായാണ് യോഗ്‌രാജ് സിംഗ് ധോണി അധിക്ഷേപിച്ചിരിക്കുന്നത്. താനൊരു ജേര്‍ണലിസ്റ്റായിരുന്നെങ്കില്‍ ധോണിയുടെ മുഖത്ത് അടിക്കുമായിരുന്നു എന്ന് വരെ അദ്ദേഹം പറഞ്ഞു. കയ്യില്‍ കാശില്ലാതെ ധോണി തെണ്ടേണ്ടി വരും എന്ന വാക്കുകള്‍ അദ്ദേഹത്തിന് ധോണിയോടുള്ള വ്യക്തിവിരോധമാണ് തെളിയിക്കുന്നത്.'

yuvraj

എന്നാല്‍ ധോണിയും താനും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്ന് തന്നെയാണ് യുവരാജ് ഇപ്പോഴും പറയുന്നത്. അച്ഛനായതില്‍ ധോണിയെ നേരിട്ട് അഭിനന്ദിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് താനെന്നും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു ട്വിറ്ററില്‍ യുവരാജിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് യുവരാജ് പോസ്റ്റ് ചെയ്തത്.

ഐ പി എല്ലില്‍ രണ്ടാം ദിവസമായ വ്യാഴാഴ്ച യുവരാജ് സിംഗിന്റെ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് കളി. 16 കോടിക്കാണ് ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജ് സിംഗിനെ വാങ്ങിയത്. ധോണിയാകട്ടെ ഐ പി എല്‍ തുടങ്ങിയ കാലം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ്.

<ul id="pagination-digg"><li class="next"><a href="/cricket/yuvraj-singh-father-yograj-singh-comment-on-ms-dhoni-twitter-reactions-2-000194.html">Next »</a></li></ul>
Story first published: Wednesday, April 8, 2015, 12:26 [IST]
Other articles published on Apr 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+