Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയുടെ വധു, മോഡൽ, നടി, ഐറ്റം ഡാൻസ്... ഹസല്‍ കീച്ചിനെക്കുറിച്ച് അറിയേണ്ടതെല്ലാം!

വിവാദങ്ങള്‍ യുവരാജ് സിംഗിന് പുത്തരിയല്ല. അണ്ടര്‍ 19 ലോകകപ്പ് കിരീടം മുതല്‍ 2011 ലോകകപ്പ് കിരീടം വരെ കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ട കരിയറിനിടയില്‍ ഇഷ്ടം പോലെ വിവാദങ്ങള്‍ യുവരാജ് ഉണ്ടാക്കിയിട്ടുണ്ട്. ഒരുപാട് നടിമാര്‍ക്കൊപ്പം യുവരാജിന്റെ പേര് ഗോസിപ്പ് കോളങ്ങളിലും ഉണ്ടായിരുന്നു. പത്രക്കാരുടെ പ്രവചനങ്ങള്‍ സത്യമാക്കി ഒരു നടിക്ക് മുന്നില്‍ തന്നെ യുവരാജ് തല കുനിക്കുകയും ചെയ്തു.

ഗോസിപ്പ് കോളങ്ങളില്‍ യുവരാജിനൊപ്പം കേട്ട ഏറ്റവും ഒടുവിലത്തെ പേരാണ് ഹസല്‍ കീച്ചിന്‍േറത്. ബ്രിട്ടീഷ് മോഡലും നടിയുമാണ് ഹസല്‍ കീച്ച്. മാസങ്ങളുടെ പ്രണയമാണ് ഇരുവരും ചേര്‍ന്ന് ദീപാവലി നാളിലെ വിവാഹ നിശ്ചയത്തില്‍ എത്തിച്ചിരിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തിലെ വെടിക്കെട്ട് കാരനായ യുവരാജ് സിംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഹസല്‍ കീച്ച് ആരാണ് എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും അറിയൂ...

ബ്രിട്ടീഷ് മോഡല്‍, വയസ്സ് 28

ബ്രിട്ടീഷ് മോഡല്‍, വയസ്സ് 28

ഹസല്‍ കീച്ചിന്റെ അച്ഛന്‍ ബ്രിട്ടീഷുകാരനാണ്. അമ്മ മൗറീഷ്യസുകാരിയും. ബിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചിന് ഇപ്പോള്‍ പ്രായം 28 വയസ്സ്. യുവരാജ് സിംഗിന് അടുത്ത മാസം 12ന് 34 തികയും.

പത്ത് വര്‍ഷമായി അഭിനയിക്കുന്നു

പത്ത് വര്‍ഷമായി അഭിനയിക്കുന്നു

പതിനെട്ടാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ് ഹസല്‍ കീച്ച്. മുംബൈയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ ഹസല്‍ കീച്ച് മോഡലിങിന് വേണ്ടിയാണ് ഇന്ത്യയില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്.

ഐറ്റം ഡാന്‍സ് കണ്ടിട്ടുണ്ടോ

ഐറ്റം ഡാന്‍സ് കണ്ടിട്ടുണ്ടോ

ആ അന്റേ അമലാപുരം.. 2012 ല്‍ പുറത്തിറങ്ങിയ മാക്‌സിമം എന്ന ചിത്രത്തിലാണ് ഹസല്‍ കീച്ചിന്റെ ഈ ഐറ്റം ഡാന്‍സ് ഉള്ളത്. എന്നാല്‍ പാട്ട് ശ്രദ്ധിക്കപ്പെട്ടു എന്നതല്ലാതെ കീച്ചിന് ഇത് കൊണ്ട് ഗുണമൊന്നും ഉണ്ടായില്ല.

ബോഡിഗാര്‍ഡ് ശ്രദ്ധിക്കപ്പെട്ടു

ബോഡിഗാര്‍ഡ് ശ്രദ്ധിക്കപ്പെട്ടു

സല്‍മാന്‍ ഖാനും കരീന കപൂറും പ്രധാനവേഷത്തിലെത്തിയ ബോഡിഗാര്‍ഡിലെ മായയുടെ റോളിലായിരുന്നു ഹസല്‍ കീച്ച് ശ്രദ്ധിക്കപ്പെട്ടത്. അതുല്‍ അഗ്നിഹോത്രിയുടെ ഈ ചിത്രം ഇറങ്ങിയത് 2011ല്‍.

അതിനും മുമ്പ് ഇന്ത്യയിലുണ്ട്

അതിനും മുമ്പ് ഇന്ത്യയിലുണ്ട്

ഹസല്‍ കീച്ചിന് ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധം 2007ല്‍ തുടങ്ങിയതാണ് എന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ. 2007 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ബില്ലിയിലെ വേഷം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. തെലുങ്കിലും പഞ്ചാബിയിലും കീച്ച് അഭിനയിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ മെന്റര്‍

സല്‍മാന്‍ ഖാന്‍ മെന്റര്‍

ബിഗ് ബോസിലെ പങ്കാളിത്തം, ബോഡി ഗാര്‍ഡിലെ അഭിനയം സല്‍മാന്‍ ഖാനാണ് കീച്ചിന്റെ മെന്റര്‍ എന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. ബിഗ് ബോസ് സീസണ്‍ഏഴിലാണ് കീച്ച് പങ്കെടുത്തത്. എന്നാല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

പരസ്യങ്ങളില്‍ കാണാം

പരസ്യങ്ങളില്‍ കാണാം

യുവരാജുമായുള്ള വിവാഹശേഷം പരസ്യചിത്രങ്ങളിലും വീഡിയോകളിലും അഭിനയിക്കാനാണ് ഹസല്‍ കീച്ചിന്റെ തീരുമാനം. വിവലിന്റെയും സ്‌പ്രൈറ്റിന്റെയും മറ്റും പരസ്യങ്ങളില്‍ കീച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

വിവാഹം അടുത്ത വര്‍ഷം

വിവാഹം അടുത്ത വര്‍ഷം

ദീപാവലി നാളില്‍ ബാലിയില്‍ വെച്ചായിരുന്നു കീച്ചിന്റെയും യുവിയുടെയും വിവാഹ നിശ്ചയം. വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കും.

Story first published: Friday, November 13, 2015, 14:54 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+