For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിര്‍ഭാഗ്യം വില്ലനാവുമ്പോള്‍, യുവിയുടെ പുറത്താകലില്‍ അന്തംവിട്ട് ആരാധകര്‍ — വീഡിയോ

യുവിയെ അമ്പയര്‍ ചതിച്ചു | Oneindia Malayalam

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും പിന്‍വാങ്ങിയെന്ന യുവരാജ് സിങ്ങിന്റെ പ്രഖ്യാപനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. യുവരാജ് ഒഴിച്ചിട്ട സ്ഥാനം നികത്താന്‍ നികത്താന്‍ ബിസിസിഐ നന്നെ പാടുപെടുകയാണ്.

ഗ്ലോബല്‍ T20 ലീഗ്

ഗ്ലോബല്‍ T20 ലീഗ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റിനോട് പൂര്‍ണമായി വിടചൊല്ലാന്‍ താരം ഒരുക്കമല്ല. രാജ്യാന്തര തലത്തില്‍ നടക്കുന്ന ട്വന്റി-20 ലീഗുകളില്‍ പങ്കെടുക്കുമെന്ന് അറിയിച്ച യുവരാജ്, കാനഡയിലെ ഗ്ലോബല്‍ T20 ലീഗിലൂടെയാണ് പിച്ചിലേക്ക് വീണ്ടും ഇറങ്ങുന്നത്. പക്ഷെ നിര്‍ഭാഗ്യവും അംപയറിങ് പിഴവും വില്ലനായപ്പോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ യുവി ഒരിക്കല്‍ക്കൂടി നിറംകെട്ടു.

നിറംകെട്ടു

നിറംകെട്ടു

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂര്‍ നൈറ്റിനെതിരായ മത്സരത്തില്‍ യുവി നേടിയത് 27 പന്തില്‍ 14 റണ്‍സ് മാത്രം. മത്സരത്തില്‍ യുവി പുറത്തായവിധമാണ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാഴ്ത്തുന്നത്. 17 ആം ഓവറില്‍ സ്വകയര്‍ ലെഗ് അംപയറിന്റെ തെറ്റായ തീരുമാനത്തില്‍ യുവരാജ് പുറത്താവുകയായിരുന്നു.

ഫോം കണ്ടെത്താനായില്ല

ഫോം കണ്ടെത്താനായില്ല

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മത്സരത്തിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച യുവിയെയാണ് ഒണ്‍ടാരിയോയില്‍ കണ്ടത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പദ്ധതിയിട്ട യുവിയെ നിര്‍ഭാഗ്യം ചതിച്ചു.

അത് ഔട്ടോ, നോട്ടൗട്ടോ? — ഉത്തരംമുട്ടി സച്ചിന്‍, ആകെ കുഴങ്ങി ആരാധകരും

നിർഭാഗ്യം

നിർഭാഗ്യം

കനേഡിയര്‍ മീഡിയം പേസര്‍ റിസ്‌വാന്‍ ചീമ എറിഞ്ഞ പന്തിനെ തന്റെ സിഗ്നേച്ചര്‍ ഷോട്ടിലൂടെ ബൗണ്ടറി പറത്താന്‍ യുവി ശ്രമിച്ചെങ്കിലും നടന്നില്ല. പന്ത് ബാറ്റില്‍ത്തട്ടി കീപ്പറുടെ കൈകളിലേക്ക് പറന്നു. എന്നാല്‍ ക്യാച്ചെടുക്കാന്‍ കീപ്പര്‍ക്കും കഴിഞ്ഞില്ല. കീപ്പറുടെ ഗ്ലൗസില്‍ നിന്നും കുതറിയ പന്ത് നേരെ സ്റ്റംപിന് മുകളിലാണ് ചെന്നു വീണത്. പന്ത് തട്ടി ബെയ്ല്‍സ് വീഴുമ്പോള്‍ ക്രീസിനകത്തായിരുന്നു യുവരാജ്. ടീവി റീപ്ലേകളിലും ഇതു വ്യക്തമായി കാണാം.

ധോണിയെ 'കല്ലെറിഞ്ഞ' യുവിയുടെ പിതാവിന് മനംമാറ്റം... ഇപ്പോള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും

അംപയറുടെ തീരുമാനം

അംപയറുടെ തീരുമാനം

ബെയ്ല്‍സ് താഴെ വീണതിന് ശേഷമാണ് ക്രീസില്‍ നിന്നും യുവി പുറത്തിറങ്ങിയത്. എന്നാല്‍ സംഭവത്തില്‍ സ്വകയര്‍ ലെഗ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവരാജിന്റെ മത്സരം കാണാന്‍ പതിവിലേറെ ആളുകളാണ് ഇന്നലെ സ്റ്റേഡിയത്തിലെത്തിയത്. ടിവി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ മത്സരം കണ്ടവരുമേറെ.

ധോണി ഹേറ്റേഴ്‌സ് ഞെട്ടിക്കോ, വിരമിക്കല്‍ ഉടനില്ല!! ലോകകപ്പ് വരെ തുടരും? കാരണം കോലി

?rel=0&wmode=transparent" frameborder="0">

ബാറ്റു വീശാനായില്ല

പക്ഷെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പതിവു ശൈലിയില്‍ ബാറ്റു വീശാന്‍ 37 -കാരന്‍ യുവിക്ക് കഴിഞ്ഞില്ല. 27 പന്തില്‍ 14 റണ്‍സ് കുറിച്ച യുവി, 52 എന്ന നിരക്കില്‍ മാത്രമാണ് സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയത്. ടൊറാന്റൊ നാഷണല്‍സിന് വേണ്ടിയാണ് ഗ്ലോബല്‍ T20 ലീഗില്‍ യുവി മത്സരിക്കുന്നത്.

Story first published: Friday, July 26, 2019, 12:01 [IST]
Other articles published on Jul 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+