യുവരാജ് സിംഗ് ഡാന്‍സ് ചെയ്യുന്നു, മൈക്കല്‍ ജാക്‌സനെപ്പോലെ...
ബെംഗളൂരു: ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് യുവരാജ് സിംഗ്. ഒരോവറില്‍ ആറ് സിക്‌സറുകള്‍ വരെ പറത്തിയ ചരിത്രമുണ്ട് യുവിക്ക്. ബാറ്റിംഗ് മാത്രമല്ല യുവരാജിന്റെ മിന്നല്‍ ഫീല്‍ഡിങിനും ഇഷ്ടം പോലെ ആരാധകരുണ്ട്. അപ്പോള്‍ പിന്നെ യുവരാജ് സിംഗ് ഡാന്‍സ് കൂടി കളിച്ചാലോ, അതും സാക്ഷാല്‍ മൈക്കല്‍ ജാക്‌സനെ പോലെ.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് യുവരാജ് സിംഗ് തന്റെ ഡാന്‍വ് വൈദഗ്ധ്യം പുറത്തുവിട്ടത്. പാക് ക്രിക്കറ്റ് താരവും സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷോയിബ് മാലികിന്റെ വെല്ലുവിളിക്ക് മറുപടിയായിട്ടാണ് യുവി ട്വിറ്ററില്‍ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള നൃത്തരംഗം വെല്‍ഫി ആപ്പിലാക്കിയത്.

കഴിഞ്ഞ ദിവസം ഷോയിബ് മാലിക്കും സാനിയ മിര്‍സയും ചെര്‍ന്ന് ആറ് സെക്കന്‍ഡുള്ള ഒരു ഡബ്‌സ്മാഷ് വീഡിയോ ട്വിറ്ററിലിട്ടിരുന്നു. സാനിയയ്ക്കും ഷോയിബ് മാലിക്കിനുമൊപ്പം വേറെയും കുറച്ചു പാക് താരങ്ങള്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ ആയിരുന്നു ഇത്. സാനിയ മിര്‍സയ്‌ക്കൊപ്പം കൊളംബോയില്‍ നിന്നും സ്‌നേഹത്തോടെ എന്ന ക്യാപ്ഷനോടെയാണ് ഷോയിബ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
When bae comes to watch you play....Abhi Toh Party Shuru Hoi Hai
With lots of love from @MirzaSania & I from Colombo pic.twitter.com/JreRtoxPDv
— Shoaib Malik (@realshoaibmalik) July 20, 2015 എന്നാല്‍ പാകിസ്താന്റെ ജയം ആഘോഷിക്കുന്ന ഈ ഡാന്‍സ് യുവരാജിന് അത്ര ഇഷ്ടപ്പെട്ടില്ല. സാനിയയും ഷോയിബ് മാലിക്കും നല്ല കളിക്കാരാണ് പക്ഷേ ഡാന്‍സ് അത്ര പോര എന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. എന്നിട്ട് ദാ ദിങ്ങനെ വേണം അത് ചെയ്യാന്‍ എന്ന് പറഞ്ഞ് മൈക്കല്‍ ജാക്‌സന്റെ മൂണ്‍വാക്കും യുവി സാനിയ - മാലിക് ദമ്പതികള്‍ക്ക് കാണിച്ചുകൊടുത്തു.
This is how it is done! @realshoaibmalik Bhai hum tho hamesha maidan mein the @Velfieapp pic.twitter.com/uYqTVXbcWz
— yuvraj singh (@YUVSTRONG12) July 25, 2015 - Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications