Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയെ ഇനി കാണാം അബുദാബിയില്‍, ടി10ല്‍ കസറാന്‍ സൂപ്പര്‍ താരം... കളിക്കുക ഈ ടീമിനുവേണ്ടി

Yuvraj Singh To Play In Abu Dhabi T10 tournament | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ കളിക്കും. ടൂര്‍ണമെന്റില്‍ മറാത്ത അറേബ്യന്‍സ് ഫ്രാഞ്ചൈസിക്കു വേണ്ടി താന്‍ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് യുവി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗിലാണ് യുവി ആദ്യമായി കളിച്ചത്. ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റായ ടി10ല്‍ യുവിയുടെ അരങ്ങേറ്റം കൂടിയായിരിക്കും അബുദാബിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ്.

yuvrajsingh

സിംബാബ്‌വെയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ ആന്‍ഡി ഫ്‌ളവറാണ് യുവിയുടെ ടീമായ മറാത്ത അറേബ്യന്‍സിനെ പരിശീലിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ എന്നിവരെല്ലാം യുവിയുടെ ടീമംഗങ്ങളാണ്. അഫ്ഗാനിസ്താന്റെ ഹസ്‌റത്തുള്ള സസായ്, നജീബുള്ള സദ്രാന്‍ എന്നിവരും മറാത്ത അറേബ്യന്‍സിനു വേണ്ടിയാണ് കളിക്കുക.

പുതിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു മറാത്ത അറേബ്യന്‍സുമായി കരാര്‍ ഒപ്പിട്ട ശേഷം യുവി പറഞ്ഞു. വലിയ പ്രതീക്ഷയിലാണ് ടൂര്‍ണമെന്റിനെ കാത്തിരിക്കുന്നത്. പുതിയ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റെന്നത് ആവേശം ഇരട്ടിയാക്കുന്നു. മറാത്ത അറേബ്യന്‍സിനൊപ്പം ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലുണ്ട്. കായികപ്രേമികളെ ആവേശം കൊള്ളിക്കുന്നതിനായി ടി10 ലീഗ് പോലെ ആവേശകരമായ ഒരു ഫോര്‍മാറ്റ് വിജയിപ്പിക്കാന്‍ അണിയറക്കാര്‍ നടത്തുന്ന കഠിനാധ്വാനം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നതായും യുവി വിശദമാക്കി.

പസിഫിക് വെഞ്ചുവേഴ്‌സിന്റെ പര്‍വേസ് ഖാന്‍, ബോളിവുഡ് നടന്‍ സൊഹൈല്‍ ഖാന്‍, അക്വാ പ്രോപ്പെര്‍ട്ടീസിന്റെ അലി ടുംബി എന്നിവരാണ് മറാത്ത അറേബ്യന്‍സിന്റെ ഉടമകള്‍. യുവിയെപ്പോലോരു ലോകോത്തര താരത്തെ ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നു സൊഹൈല്‍ പ്രതികരിച്ചു.

Story first published: Thursday, October 24, 2019, 13:55 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+