Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനു വേണ്ടി സംസാരിക്കാന്‍ ആരുമില്ല! പിന്തുണ ചിലര്‍ക്കു മാത്രം ബാധകമോ?

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായിട്ടും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനു വലിയ പിന്തുണയാണ് പല മുന്‍ കളിക്കാരില്‍ നിന്നും ലഭിക്കുന്നത്. ഏകദിന പരമ്പരയിലെ മൂന്നു മാച്ചിലും ഗോള്‍ഡന്‍ ഡെക്കായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. നാണക്കേടിന്റെ ലോക റെക്കോര്‍ഡും ഇതോടെ അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.

YUVRAJ SINGH BACKS SURYA

ആദ്യത്തെ രണ്ടു മാച്ചിലും മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ സൂര്യ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. സമാനമായ രീതിയിലായിരുന്നു രണ്ടു കളിയിലെയും പുറത്താവല്‍. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നാലാം നമ്പറില്‍ നിന്നും സൂര്യയെ ഏഴാം നമ്പറിലേക്കു ഇറക്കിയെങ്കിലും അവിടെയും ക്ലിക്കായില്ല. സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍ അദ്ദേഹത്തെ ബൗള്‍ഡാക്കുകയായിരുന്നു.

ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു സൂര്യ നേരിട്ടത്. മികച്ച ഫോമിലുള്ള സഞ്ജു സാംസണിനെ തഴഞ്ഞ് സൂര്യക്കു വീണ്ടും വീണ്ടും അവസരം നല്‍കിയതില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. സൂര്യയെ പിന്തുണച്ചവരില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലായിരുന്നു താരത്തെ പിന്തുണച്ച് അദ്ദേഹം പോസ്റ്റിട്ടത്.

എല്ലാ കായിക താരങ്ങളും അവരുടെ കരിയറില്‍ ഉയര്‍ച്ചകളിലൂടയും താഴ്ചകളിലൂടയും കടന്നുപോവും. ഞങ്ങളെല്ലാം ഏതെങ്കിലുമൊരു ഘട്ടത്തില്‍ അതു അനുഭവിച്ചിട്ടുള്ളതാണ്. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവസരങ്ങള്‍ നല്‍കിയാല്‍ ലോകകപ്പില്‍വളരെ പ്രധാനപ്പെട്ട റോള്‍ വഹിക്കുകയും ചെയ്യും. നമ്മുടെ താരങ്ങളെ പിന്തുണയ്ക്കാം, നമ്മുടെ സൂര്യ വീണ്ടും ഉദിക്കും. ഇങ്ങനെയായിരുന്നു യുവരാജ് സ്വിങ് ട്വിറ്ററില്‍ കുറിച്ചത്. പക്ഷെ സഞ്ജു സാംസണിനെപ്പോലെയുള്ള മികച്ച താരങ്ങള്‍ക്കു പിന്തുണ നല്‍കാതെ ഇങ്ങനെ തുടര്‍ ഫ്‌ളോപ്പായവരെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

SURYAKUMAR YADAV DUCK

ഏകദിനത്തില്‍ നന്നായി പെര്‍ഫോം ചെയ്യുകയും തനിക്കു ലഭിച്ച അവസരങ്ങള്‍ നന്നായി വിനിയോഗിക്കുകയും ചെയ്ത സഞ്ജു സാംസണിനു പിന്തുണ അര്‍ഹിക്കുന്നില്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു യുവരാജ് സിങിനോടു ഒരു യൂസറുടെ ചോദ്യം. ഈ പിന്തുണയെന്നത് ചിലര്‍ക്കു മാത്രം ബാധമായ കാര്യമാണ്. ഏകദിനത്തില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും സഞ്ജു സാംസണിനെപ്പോലെയുള്ളവരുടെ കരിയര്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഫോമിലുള്ള താരങ്ങളെ പിന്തുണയ്ക്കൂയെന്നും ഒരു യൂസര്‍ യുവിയോടു ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഇന്ത്യയുടെ മുന്‍ താരങ്ങള്‍ സഞ്ജു സാംസണാണിനെ പിന്തുണയ്ക്കാത്തത്? പെര്‍ഫോം ചെയ്തിട്ടും അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. കളിക്കാരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വ്യക്തമായ ഫേവററ്റിസമാണ് ഇപ്പോഴുള്ളത്. ചില താരങ്ങള്‍ക്കു പരിധിയില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമ്പോള്‍ ചിലര്‍ വലിയ ക്യൂവില്‍ കാത്തിരിക്കുകയും ചെയ്യുന്നു. സഞ്ജു സാംസണിനു മുമ്പ് ലോകകപ്പിലെ 15 അംഗ സംഘത്തില്‍ സൂര്യ ഇടം പിടിച്ചാല്‍ അതു ദുരന്തമായിരിക്കും. ലോകകപ്പില്‍ നിന്നും മറ്റൊരു നേരത്തേയുള്ള പുറത്താവലായിരിക്കും ടീമിനുണ്ടാവുകയെന്നും ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.

SANJU SAMSON

ഒരു പ്ലെയറന്ന നിലയില്‍ നിങ്ങള്‍ ടീം ഇന്ത്യക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ച് ഞങ്ങളെല്ലാം നിങ്ങളെ ആരാധിക്കുന്നു. പക്ഷെ നിങ്ങളുടെ ഫേവറിറ്റുകളെ മാത്ര പിന്തുണയ്ക്കുന്ന ഈ രീതി ശരിയല്ല. സഞ്ജു സാംസണിനെപ്പോലെയുള്ള കളിക്കാര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടും ഈ ടീമില്‍ ഇടം ലഭിക്കാനാവാതെ തഴയപ്പെടുകയാണ്. ഇക്കാര്യത്തിലും ദയവു ചെയ്ത് നിങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നു ഒരു യൂസര്‍ യുവരാജ് സിങിനോടു ആവശ്യപ്പെട്ടു.

സഞ്ജു സാംസണിനെക്കുറിച്ച് എന്താണ് നിങ്ങള്‍ പറയുന്നത്? ലഭിച്ച ചുരുക്കം അവസരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ഒരു കാരണവുമില്ലാതെ പുറത്താക്കപ്പെടുകയും ചെയ്ത താരമാണ് അദ്ദേഹം. ക്രിക്കറ്റ് വിദഗ്ധരോ, മുന്‍ താരങ്ങളോ സഞ്ജുവിന് അനുകൂലമായി ഒരു സന്ദര്‍ഭത്തിലും ശബ്ദുമുയര്‍ത്തി കണ്ടില്ല. ഇപ്പോള്‍ ഏകദിനത്തിലെ ഒരു ഫ്‌ളോപ്പ് പ്ലെയര്‍ക്കായി അവരെല്ലാം ഗ്രൂപ്പായി രംഗത്ത് ഇറങ്ങിയിരിക്കുന്നു. ഫേവറിറ്റിസം അല്ലാതെ ഇത് വേറെയെന്താണെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.

Story first published: Saturday, March 25, 2023, 17:24 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+