Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവി കട്ട കലിപ്പില്‍, ടിനോ ബെസ്റ്റിനോട് കയര്‍ത്തു! ഇടപെട്ട് ലാറ; മാസ്റ്റേഴ്‌സ് ലീഗില്‍ വിവാദം

മാസ്റ്റേഴ്‌സ് ലീഗില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്. കലാശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റിന് 148 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം നേടിയെടുക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന തരത്തില്‍ വലിയ ആവേശം മത്സരത്തിനുണ്ടായിരുന്നു.

ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങള്‍ വീണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്നത് കണ്ടത് ഒരുപാട് മികച്ച ഓര്‍മകള്‍ ആരാധകര്‍ക്ക് നല്‍കി. സച്ചിനും യുവരാജും റായുഡുവുമെല്ലാം വീണ്ടും കളത്തില്‍ വെടിക്കെട്ട് നടത്തുന്നതിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ മത്സരത്തിന്റെ ആവേശത്തിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാക്കുതര്‍ക്കത്തിനും ആരാധകര്‍ സാക്ഷയിയായി. ഇത് ഇന്ത്യയുടെ യുവരാജ് സിങ്ങും വെസ്റ്റ് ഇന്‍ഡീസിന്റെ ടിനോ ബെസ്റ്റും ചേര്‍ന്നാണ്. വാക്കേറ്റത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

യുവരാജിനെ ചൊടിപ്പിച്ച് ബെസ്റ്റ്

മത്സരത്തിന്റെ 13ാം ഓവറിലാണ് നാടകീയ സംഭവം. ടിനോ ബെസ്റ്റ് ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം പരിക്കേല്‍ക്കുമോയെന്ന ഭയത്താല്‍ കളത്തില്‍ നിന്ന് കയറുകയായിരുന്നു. എന്നാല്‍ യുവരാജ് സിങ് ഇത് ചോദ്യം ചെയ്യുകയും അംപയറോട് പരാതിപ്പെടുകയും ചെയ്തു. ബില്ലി ബൗഡനായിരുന്നു അംപയര്‍. യുവരാജ് ബെസ്റ്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തതോടെ ബെസ്റ്റിനോട് തിരികെ വരാന്‍ അംപയര്‍ ആവശ്യപ്പെട്ടു. ഇതാണ് ബെസ്റ്റിനെ പ്രകോപിപ്പിച്ചത്. യുവരാജിന് നേരത്തെ വന്ന ബെസ്റ്റിനോട് അതേ രീതിയില്‍ യുവി മറുപടി നല്‍കി. അല്‍പ്പം കയര്‍ത്ത് സംസാരിക്കാന്‍ യുവി മടികാട്ടിയില്ല.

india cricket

വിരമിച്ച സീനിയര്‍ താരങ്ങള്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തരമൊരു സംഭവം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. എന്തായാലും യുവരാജ് കൈ ചൂണ്ടിയടക്കം ബെസ്റ്റിനോട് ചൂടാകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ഇരുവരേയും പിന്തിരിപ്പിച്ചത്. യുവരാജ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ആക്രമണോത്സകതയ്ക്ക് പേരുകേട്ട താരമായിരുന്നു. ആ പഴയ ശൗര്യം ഇപ്പോഴും യുവരാജിനുണ്ടെന്ന് തന്നെ പറയാം.

ഫ്‌ളിന്റോഫിനെ പേടിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍

ടിനോ ബെസ്റ്റും യുവരാജ് സിങ്ങും തമ്മിലുള്ള വാക്കുതര്‍ക്കം വൈറലായതോടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആന്‍ഡ്രൂ ഫ്‌ളിന്റോഫിനെ ഭയന്നിട്ടില്ല പിന്നെയാണ് ബെസ്റ്റിനെയെന്നാണ് ആരാധകര്‍ കുറിക്കുന്നത്. 2007ലെ ടി20 ലോകകപ്പിനിടെ ആന്‍ഡ്രൂ ഫ്‌ളിന്റോഫും യുവരാജ് സിങ്ങും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവി സിക്‌സര്‍ പറത്തി.

അത്ര വേഗത്തില്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്ന സംഭവമല്ലിത്. യുവരാജിന്റെ ദേഷ്യത്തിന്റേയും ബാറ്റിങ് കരുത്തിന്റേയും ചൂട് എത്രത്തോളമെന്ന് ക്രിക്കറ്റ് ലോകം അറിഞ്ഞ സംഭവമാണിത്. ഫ്‌ളിന്റോഫ് ഒടുവില്‍ യുവരാജിനോട് ക്ഷമ പറയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ടിനോ ബെസ്റ്റിന് ആളുമാറിപ്പോയെന്നും ഉടക്കാന്‍ വരുമ്പോള്‍ ആരോടാണെന്ന് ചിന്തിക്കണമെന്നുമെല്ലാമാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്. എന്തായാലും യുവരാജിന്റെ ദേഷ്യം വീണ്ടും കാണാനായതില്‍ ആരാധകര്‍ ഹാപ്പിയാണെന്ന് പറയാം.

റായുഡുവാണ് ഫൈനലിലെ ഹീറോ

ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത് അമ്പാട്ടി റായുഡുവിന്റെ പ്രകടനമാണ്. 50 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് റായുഡു നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സും അടിച്ചെടുത്തു. യുവരാജ് സിങ് 11 പന്തില്‍ 13 റണ്‍സോടെ പുറത്താവാതെ നിന്നു. സ്റ്റുവര്‍ട്ട് ബിന്നി 9 പന്തില്‍ 16 റണ്‍സും നേടി.

Story first published: Monday, March 17, 2025, 12:32 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+